അഹമ്മദാബാദ്; ജാതി അധിക്ഷേപ കേസിൽ രാഹുൽ ഗാന്ധിയ്ക്ക് തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതോടെ രാഹുലിന്റെ അയോഗ്യതയാണ് തുടരുന്നത്. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നയാളാണെന്നും കോടതി ചൂ5ണ്ടിക്കാട്ടി. 10 കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിലുണ്ടെന്ന് കോടതി എടുത്തുപറഞ്ഞു. ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ദ്ര പ്രച്ഛകിൻറെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
രാഹുലിന്റെ ജാതി അധിക്ഷേപത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായി പൂർണേഷ് മോദിയാണ് കേസ് നൽകിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വർഷം തടവ് വിധിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയിലെത്തിയത്.
Discussion about this post