തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതോടെ കോൺഗ്രസിന്റെ വാദങ്ങൾ എല്ലാം പൊളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത വിധി പുറപ്പെടുവിച്ചതിന് നീതിപീഠത്തെ എതിർക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
വയനാട്ടിൽ എംപിയില്ലാത്ത സാഹചര്യമുണ്ടാക്കിയതിന് കോൺഗ്രസ് നേതൃത്വം വയനാട്ടുകാരോട് മാപ്പ് പറയണം. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവന നടത്തി അയോഗ്യനായ രാഹുൽ വയനാടിന്റെ വികസനം നശിപ്പിച്ചിരിക്കുകയാണ്. വയനാട്ടുകാർക്ക് വേണ്ടി ലോക്സഭയിൽ ശബ്ദിക്കാൻ എംപി ഇല്ലാതായിരിക്കുകയാണ്. പ്രധാനമന്ത്രിയാകുമെന്ന പ്രചരണം നടത്തി വിജയിച്ച കോൺഗ്രസ് ഇപ്പോൾ വയനാടിന് എംപി പോലുമില്ലാത്ത സാഹചര്യമുണ്ടാക്കിയിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post