കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ കോൺഗ്രസ് പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. മുർഷിദാബാദിലെ ഷംഷേർഗഞ്ചിൽ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. സംഘർഷത്തിനിടെ അക്രമാസക്തരായ പ്രവർത്തകർ വീടുകൾ തകർത്തു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാപകമായി അക്രമങ്ങൾ നടക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. സൗത്ത് 24 പർഗാനയിൽ വ്യാപകമായി നാടൻ ബോംബുകൾ നിർമ്മിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മനപ്പൂർവ്വം സംഘർഷമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇന്നാണ് ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ജൂലൈ 11നാണ് വോട്ടെണ്ണൽ. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും മുഖ്യ പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.
Discussion about this post