ജമ്മു : ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം ജമ്മുവിൽ നിന്നും അമർനാഥിലേക്കുളള തീർത്ഥയാത്ര താത്ക്കാലികമായി നിർത്തിവെച്ചു. ശനിയാഴ്ച്ച രാവിലെ ഉണ്ടായ മഴയെ തുടർന്നാണ് മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ശക്തമായത്. മണ്ണിടിച്ചിലിൽ രംഭൻജില്ലയിലെ ജമ്മു-ശ്രീനഗർ നാഷ്ണൽ ഹൈവേയിൽ റോഡ് ഒലിച്ചു പോയി ഗതാഗതം തടസ്സപ്പെട്ടു.
പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് താത്ക്കാലികമായി നിർത്തിവെച്ച യാത്രി നിവാസ് യാത്ര ഭഗവതി നഗറിൽ ക്യാമ്പ് ചെയ്യുമെന്ന് മുതിർന്ന പോലീസ് ഉദ്യോസ്ഥർ അറിയിച്ചു. പ്രദേശത്ത് ശക്തമായ മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ പുണ്യസ്ഥലം സന്ദർശിക്കാൻ പുതിയ തീർത്ഥാടകരെ അനുവദിക്കില്ലെന്നും, കാശ്മീരിലും ജമ്മു-ശ്രീനഗർ നാഷ്ണൽ ഹൈവെയിലും യാത്രാ നിബന്ധന ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാദ് നാഷണൽ ഹൈവെ, രംഭൻജില്ലയിലെ മരോഗ്, പ്രദേശത്തെയുമാണ് ഉരുൾപ്പൊട്ടൽ ബാധിച്ചത്. ഗതാഗതം തടസ്സപ്പെട്ട ശ്രീനഗർ-സോൻമാർഗ് റോഡും , മുഗൾ റോഡും, പൂർണ്ണ സ്ഥിതിയിലാകുന്നതുവരെ യാത്ര സാധ്യമാകുകയില്ലെന്നാണ് സുരക്ഷാവൃത്തങ്ങൾ പറയുന്നത്. ശനി,ഞായർ ദിവസങ്ങളിൽ ജമ്മു-കാശ്മീർ പ്രദേശത്ത് ശക്തമായ മഴയയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അനുകൂലമായ കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കുന്നതുവരെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് രചൗരി ജില്ല പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post