വിറ്റാമിന്‍ ഡിയുടെ കുറവ് രക്തസമ്മര്‍ദ്ദത്തിനും, ഹൃദയസംബന്ധമായ അസുഖത്തിനും കാരണമായേക്കാം. യൂറോപ്പ്യന്‍ ഹാര്‍ട്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തൽ. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. വിറ്റാമിൻ ഡിയുടെ അഭാവമൂലം ആളുകളില്‍ കാര്‍ഡിയോവാസ്‌ക്യുലര്‍ ബുദ്ധിമുട്ട് കൂടിവരുന്നതായാണ് പഠനം. അസ്ഥികളെ കാര്യക്ഷമമാക്കുന്നതിന് മാത്രമല്ല,ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാനും വിറ്റാമിന്‍ ഡി നല്ലതാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. വിറ്റാമിൻ ഡിയുടെ അളവ് ക്യാൻസർ പോലുള്ള അസുഖങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്ന റെനിന്‍ ആന്‍ജിയോടെന്‍സിന്‍ ആല്‍ഡോസ്റ്റെറോണ്‍ സിസ്റ്റത്തെ വിറ്റാമിന്‍ ഡി സ്വാധീനിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. മണിപാല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ദിക്‌സിറ്റ് ഗാര്‍ഗ് ഇക്കാര്യം വ്യക്തമാക്കുന്നു. രക്തസമ്മര്‍ദ്ദം ആരോഗ്യകരമായി നിലനിർത്താനും വിറ്റാമിന്‍ ഡി വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസ്ഥികളെയും പല്ലുകളെയും ശക്തമാക്കാൻ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്.
വിറ്റാമിന്‍ ഡി അധികമായുള്ള പ്രായം കൂടിയ പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറവാണെന്നാണ് പഠനം പറയുന്നത്. വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്ന 60 വയസ്സിനു മുകളിലുള്ളവരിൽ ഹൃദയാഘാത സാധ്യത 9 ശതമാനം കുറവാണെന്നാണ് പഠനം. സൂര്യപ്രകാശം കുറവ് ലഭിക്കുന്ന സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് വിറ്റമിന്‍ ഡിയുടെ അളവും കുറവായിരിക്കും.ഇന്ത്യയിൽ, നമുക്ക് സൂര്യപ്രകാശം ധാരാളം ലഭിക്കുന്നു. അതിനാൽ, ഇന്ത്യക്കാരിൽ വിറ്റാമിൻ ഡിയുടെ അളവ് അത്ര കുറവല്ല. മെഡാന്ത ഹോസ്പിറ്റൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടോപ്പ് കാർഡിയോളജിസ്റ്റ് ഡോ നരേഷ് ട്രെഹാൻ പറഞ്ഞു.












