തൃശ്ശൂർ: ഗുരുവായൂരപ്പന് വീണ്ടും ആഢംബര കാർ കാണിക്കയായി അർപ്പിച്ച് മഹീന്ദ്ര. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്സ്യുവി കാറിന്റെ ഏറ്റവും പുതിയ മോഡലായ XUV700 AX7 Automatic ആണ് കാണിക്കയായി അർപ്പിച്ചിട്ടുള്ളത്. നേരത്തെ ഥാറും ഗുരുവായൂരപ്പന് മഹീന്ദ്ര ഗ്രൂപ്പ് കാണിക്കയായി സമർപ്പിച്ചിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു ക്ഷേത്രത്തിന് വാഹനം കൈമാറിയത്. ഉച്ച പൂജയ്ക്ക് ശേഷം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ വാഹനത്തിന്റെ താക്കോൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ മഹീന്ദ്ര ലിമിറ്റഡിന്റെ ആട്ടോമോട്ടീവ് ടെക്നോളജി ആൻഡ് പ്രൊഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റ് ആർ വേലുസ്വാമിയിൽ നിന്നും ഏറ്റുവാങ്ങി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മഹീന്ദ്രയുടെ ആഢംബര കാർ ആണ് XUV700 AX7 Automatic. ഇതിന്റെ വെള്ള നിറമുള്ള പെട്രോൾ എഡിഷൻ എക്സ്യുവി ആണ് ക്ഷേത്രത്തിന് കൈമാറിയത്. രണ്ടായിരം സിസി ഓൺ റോഡ് വില ഏകദേശം 2885853 രൂപയാകും.
Discussion about this post