ന്യൂഡൽഹി : ”ഞാൻ ഒരു ഇന്ത്യക്കാരിയാണെന്ന് തോന്നുന്നു”പബ്ജി കളിച്ച് പ്രണയത്തിലായതിന് പിന്നാലെ യുവാവിനെ അന്വേഷിച്ച് ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിന്റെ വാക്കുകളാണിത്. ജാമ്യം ലഭിച്ചതിന് ശേഷം ഇരുവരും ജയിലിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സീമ മാദ്ധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. താൻ ഹിന്ദുവാണെന്നും ഇവർ പറഞ്ഞു.
”എന്റെ ഭർത്താവ് ഹിന്ദുവാണ്. അതുകൊണ്ട് ഞാനും ഹിന്ദുവാണ്. ഇപ്പോൾ ശരിക്കും ഒരു ഇന്ത്യക്കാരിയാണെന്ന് എനിക്ക് തോന്നുന്നുണ്ട്,” സീമ ഹൈദർ പറഞ്ഞു.
2019 മുതൽ ഒന്നിച്ച് പബ്ജി കളിക്കാൻ ആരംഭിച്ച യുപി സ്വദേശി സച്ചിനും സീമയും ഏറെ നാളായി പ്രണയത്തിലായിരുന്നു. തുടർന്ന് സീമ തന്റെ നാല് മക്കളെയും കൂട്ടി നേപ്പാൾ വഴി ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചു. അതിനിടെ കഠ്മണ്ഡുവിൽ വെച്ച് ഇരുവരും വിവാഹിതരായി എന്നാണ് സീമ പറഞ്ഞത്.
ജൂലൈ 4 നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. അധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിന് സീമയ്ക്കെതിരെയും അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചതിന് സച്ചിനെതിരെയും പോലീസ് കേസെടുത്തു. തുടർന്ന് ഇന്നലെയാണ് കേസ് കോടതി പരിഗണിച്ചത്. നിലവിൽ ഇരുവരെയും ഉപാധികളോടെ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്.
അതിനിടെ തന്റെ ഭാര്യയെയും മക്കളെയും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് എന്ന് അവകാശപ്പെടുന്നയാളുടെ വീഡിയോ പ്രചരിച്ചിരുന്നു. തന്റെ ഭാര്യയെയും നാല് മക്കളെയു തിരിച്ച് തരാൻ സർക്കാർ ഇടപെടണമെന്നും ഇയാൾ ആവശ്യപ്പെട്ടു









Discussion about this post