കൊല്ലം : വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞു. കൊല്ലം പുനലൂർ ചാലിയാക്കരയിലാണ് സംഭവം. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്. അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചങ്ങപ്പാറ കമ്പി ലൈൻ ഭാഗത്താണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വന്യജീവി ആക്രമണം തടയാൻ പ്രദേശവാസിയായ സൗമ്യൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം ഇയാൾ റിസർ ഫോറസ്റ്റ് ഏരിയയിലും വൈദ്യുതി വേലി കെട്ടി. ഇതാണ് ആന ചരിയാൻ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ സൗമ്യനെ പോലീസ് പിടികൂടി.
ചരിഞ്ഞ ആനയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ് മോർട്ടം നടത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ.
Discussion about this post