മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരായ ശിവസേന(യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എൻസിപിയുമായി സഖ്യമുണ്ടാക്കിയ ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂരിന് ഒരു ബാധ്യതയാണെന്നായിരുന്നു താക്കറെയുടെ വിമർശനം.
താക്കറെ നടത്തിയ പരാമർശങ്ങൾ അപലപനീയമാണെന്ന് ഗഡ്കരി പറഞ്ഞു. അധികാരത്തിൽ ഇരുന്നപ്പോൾ ബിജെപി നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കാമെന്നും, അതിന് പകരം ഇത്ര താഴ്ന്ന രീതിയിൽ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് മഹാരാഷ്ട്രയുടെ രാഷ്ട്രീയ സംസ്കാരത്തിന് ചേരുന്നതല്ലെന്നും ഗഡ്കരി വിമർശിച്ചു.
Discussion about this post