മന്ത്രി എം.കെ മുനീര്‍ ചെയര്‍മാനായുള്ള ഇന്ത്യവിഷന് ന്യൂസ് ചാനലില്‍ വീണ്ടും വാര്‍ത്ത മുടങ്ങി. ശബളം നല്‍കാത്ത ജോലി ചെയ്യാനാവില്ലെന്ന് ജീവനക്കാര്‍ കൂട്ടമായി നിലപാടെടുത്തതോടെയാണ് ചാനലില്‍ വീണ്ടും വാര്‍ത്താം സംപ്രേഷണം നിലച്ചത്.
ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസം മുതല്‍ ജോലി ചെയ്യേണ്ടെന്ന് വാര്‍ത്താവിഭാഗം തീരുമാനിക്കുകയായിരുന്നു. വാര്‍ത്താ അവതാരകരും, മുതിര്‍ന്ന റിപ്പോര്ട്ടര്മാരില് ചിലരും അവധിയിലാണ്. ലീവെടുക്കാത്തവര് ഓഫിസിലെത്തി ഹാജര്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജോലി ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തില്ല.
നേരത്തെ മൂന്ന് മാസത്തെ ശബളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാരുടെ പ്രതിഷേധം മൂലം ചാനല്‍ സംപ്രേഷണം നിര്‍ത്തിവച്ചിരുന്നു. താല്‍ക്കാലം ഒക്ടോബര്‍ മാസത്തെ ശബളം നല്കി, കുടിശ്ശിക ജനുവരിയില്‍ തീര്‍ത്ത് നല്‍കാം എന്ന് കരാറുണ്ടാക്കി മാനേജ്മെന്റ് സമരം ഒത്തു തീര്‍പ്പാക്കി. എന്നാല്‍ മാനേജ്മെന്റ് വാക്ക് പാലിക്കാതിരിക്കുകയും കഴിഞ്ഞ മാസത്തെ പോലു ശബളം നല്‍കാതിരിക്കുകയും ചെയ്തതോടെ ജീവനക്കാര്‍ രംഗത്തെത്തുകയായിരുന്നു.
മന്ത്രി എം.കെ മുനീര്‍ ചെയര്‍മാനായ ചാനലിന്റെ തൊഴിലാളി വിരുദ്ധനിലപാടില്‍ നേരത്തെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വാര്‍ത്ത മുടങ്ങിയിട്ട് രണ്ട് ദിവസമായിട്ടും മാനേജ്മെന്റ് അറിഞ്ഞ ഭാവം നടിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. അടുത്ത 24ന് ലേബര്‍ ഓഫിസര്‍ ചര്‍ച്ച വിളിച്ചതായി സൂചനയുണ്ട്.
Discussion about this post