ന്യൂഡൽഹി : ഇന്ത്യയിലുളള മുസ്ലീങ്ങൾ ഇവിടെ ജനിച്ചതിൽ അഭിമാനിക്കുന്നവരാണെന്ന് ലോക മുസ്ലീം ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുൾ കരീം അൽ-ഇസ. ഐക്യത്തോടെ നിലകൊള്ളുന്ന ഇന്ത്യൻ സംസ്‌കാരം ലോകത്തിന് മാതൃകയാണ്. ആറ് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനിടെ തലസ്ഥാനത്ത് നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇന്ത്യയുടെ വൈവിധ്യങ്ങളിലെ ഒരു പ്രധാന ഘടകമാണ് മുസ്ലീങ്ങൾ എന്ന് ഞങ്ങൾക്കറിയാം. ഇന്ത്യക്കാരായതുകൊണ്ട് തന്നെ അവർ വളരെയധികം അഭിമാനിക്കുന്നു. മതം സഹകരണത്തിനുള്ള ഒരു ഉപകരണമാക്കി മാറ്റാം എന്ന് ഇന്ത്യ കാണിച്ചുതരുന്നു. ഇത് എല്ലാവരിലേക്കും എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” അൽ ഇസ പറഞ്ഞു.
ഇന്ത്യക്കാർ ജ്ഞാനം മനുഷ്യരാശിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഒത്തൊരുമയിൽ ലോകത്തിനാകെ മഹത്തായ മാതൃകയാണ് ഇന്ത്യ. ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെ അഭിനന്ദിച്ച ലോക മുസ്ലീം ലീഗ് മേധാവി എല്ലാ സംസ്‌കാരങ്ങൾക്കിടയിലും ബന്ധം സ്ഥാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞു. വൈവിധ്യം സംസ്‌കാരങ്ങൾക്കിടയിൽ നല്ല ബന്ധങ്ങൾ വളർത്തിയെടുക്കുമെന്ന് അദ്ദേഹം അടിവരയിട്ടു.
‘ഇന്ത്യയുടെ ചരിത്രത്തെയും വൈവിധ്യത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു. സംസ്‌കാരങ്ങൾക്കിടയിൽ ബന്ധം സ്ഥാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വൈവിധ്യങ്ങൾ സംസ്‌കാരങ്ങൾക്കിടയിൽ നല്ല ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നു. എംഡബ്ല്യുഎല്ലിന് ലോകത്തിലെ വിവിധ സംസ്‌കാരങ്ങളുമായി സഖ്യമുണ്ട്. നാനാത്വത്തിൽ ഏകത്വമാണ് മുന്നോട്ടുള്ള വഴി. എനിക്ക് ഹിന്ദു സമൂഹംത്തിൽ ധാരാളം സുഹൃത്തുക്കളുണ്ട്. ‘ അൽ-ഇസ പറഞ്ഞു. യഥാർത്ഥ ശുഭാപ്തിവിശ്വാസമാണ് ഇന്ത്യയിലെ സമുദായങ്ങൾക്കിടയിൽ കാണുന്നതെന്നും ലോക മുസ്ലീം ലീഗ് മേധാവി പറഞ്ഞു.
‘സഹിഷ്ണുത നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായിട്ടും ഇന്ത്യയിൽ ഒരു മതേതര ഭരണഘടനയുണ്ട്. വിശ്വാസങ്ങൾ തമ്മിലുള്ള ധാരണ ശക്തിപ്പെടുത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ലോകത്തെ നിഷേധാത്മക പ്രവണതകൾക്കെതിരെ പ്രവർത്തിക്കേണ്ടതുണ്ട്.”
”മുസ്ലീങ്ങൾ ഇന്ത്യക്കാരായതിൽ അഭിമാനിക്കുന്നതായി അവരുമായി നടത്തിയ സംഭാഷണങ്ങളിലൂടെ ഞാൻ കണ്ടെത്തി. ഇന്ത്യയിൽ സമുദായങ്ങൾക്കിടയിൽ ഒരു ശുഭാപ്തിവിശ്വാസമുണ്ട്. ഭരണഘടന സംരക്ഷിക്കുന്നതിനുള്ള മികച്ച മാർഗമാണ് വൈവിധ്യവും. ഇതിൽ വിദ്യാഭ്യാസം വലിയ പങ്കുവഹിക്കുന്നു.” മതപരമായ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ സംഘടന ലോകമെമ്പാടും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
”ഇന്ത്യയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ലോകത്തിന് മുഴുവൻ ഒരു സന്ദേശമാണ്. ഇന്ത്യക്കാരുടെ ജ്ഞാനത്തെ ഞങ്ങൾ ആഴത്തിൽ വിലമതിക്കുന്നു. ഈ കൂട്ടുകെട്ട് ലോകമെമ്പാടുമുള്ള ഐക്യത്തിന്റെ സന്ദേശമാണ്,”അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post