ന്യൂഡൽഹി: ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടേണ്ടെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷപാർട്ടികൾക്ക് താക്കീത് നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ തലപ്പത്ത് ആരായാലും ഏജന്‍സി അതിന്‍റെ നടപടി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധിയില്‍ മതിഭ്രമിക്കുന്നത് വെറും വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു
വ്യക്തികള്‍ക്ക് അതീതമാണ് ഇഡി എന്ന സ്ഥാപനം. കള്ളപ്പണം വെളുപ്പിക്കുന്നതും വിദേശ വിനിമയ നിയമങ്ങള്‍ ലംഘനങ്ങളും അന്വേഷിക്കുകയെന്ന അടിസ്ഥാന ലക്ഷ്യം യഥാര്‍ത്ഥ്യമാകുന്നതില്‍ ഇഡി ഉറച്ചുനില്‍ക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ ഇഡിയ്ക്ക് നടപടിയെടുക്കാനുള്ള അധികാരത്തിൽ മാറ്റമില്ല. ഇഡിയുടെ തലപ്പത്ത് ആരാണെന്നത് പ്രാധാന്യമില്ല. മേധാവി ആരായിരുന്നാലും അഴിമതി നടത്തുന്ന കുടുംബ വാഴ്ച്ചക്കാര്‍ക്കും വികസന വിരുദ്ധ മനോനിലക്കാര്‍ക്കും എതിരെ നടപടിയുണ്ടാകുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യൻ റവന്യൂ ഓഫീസറായിരുന്ന സഞ്ജയ് കുമാർ മിശ്രയ്ക്ക് കേന്ദ്രസർക്കാർ രണ്ട് തവണ കാലാവധി നീട്ടിക്കൊടുത്തിരുന്നു. ജസ്റ്റിസ് ബി ആർ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോൾ അടങ്ങിയ ബെഞ്ചായിരുന്നു ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടേണ്ടെന്ന വിധി പ്രസ്താവിച്ചത്.
Discussion about this post