തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസുകാരും കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടിയ സാഹചര്യമാണ്. തലസ്ഥാനത്ത് വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി. പോലീസ് സ്റ്റേഷന് സമീപത്ത് നിർത്തിയിട്ടിുരുന്ന ബൈക്കാണ് മോഷണം പോയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമാണ് ബൈക്ക് സ്റ്റേഷനിൽ കൊണ്ടുവെച്ചത്. ഉച്ചക്കടയിൽ മാലമോഷണണത്തിനിടെ പ്രതികൾ ഉപേക്ഷിച്ച് പോയ ബൈക്കാണിത്. തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്ത ബൈക്ക് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പുലർച്ചെ സ്റ്റേഷനിലെത്തിയ അജ്ഞാതനായ യുവാവ് ബൈക്ക് ഉരുട്ടിക്കൊണ്ട് പ്രധാന ഗേറ്റ് വഴി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാളെ തിരിച്ചറിയാനായെന്നാണ് ലഭിക്കുന്ന വിവരം. മാലമോഷണക്കേസുമായി ബന്ധപ്പെട്ട പ്രതികളാകാം ബൈക്ക് കടത്തിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post