റാഞ്ചി : ആർഎസ്എസ് പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. ധൻബാദ് സ്വദേശിയായ ശങ്കർ പ്രസാദാണ് മരിച്ചത്. വില്ലേജ് ഡിഫൻസ് ടീം അംഗവും
വനവാസി കല്യാൺ കേന്ദ്രയുടെ ധൻബാദ് ജില്ലാ കൺവീനറുമാണ് ശങ്കർ.
ഇന്നലെ രാത്രിയോടെയാണ് അക്രമം നടന്നത്. അജ്ഞാതരായ അക്രമികൾ ശങ്കറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ തുണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഡുമ ഗ്രാമത്തിന് സമീപത്ത് നിന്നാണ് ശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിൽ നിന്ന് ഏഴോളം വെടിയുണ്ടകൾ കണ്ടെത്തി. കൊലയ്ക്ക് പിന്നിലുളള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post