ബാന്ദ്ര: വേർപിരിഞ്ഞുകഴിയുന്ന ഭാര്യയുടെ ജീവാനംശത്തിൽ നിന്ന് വളർത്തുനായകളെ ഒഴിവാക്കാൻ സാധിക്കില്ലെന്ന് കോടതി. ബാന്ദ്ര മെട്രോപൊലിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഈ നിർദ്ദേശം. വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയ്ക്ക് നൽകുന്ന ജീവനാംശ തുകയിൽ നിന്ന് വളർത്തുനായകളുടെ സംരക്ഷണത്തിലുള്ള തുക ഈടാക്കരുതെന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജി കോടതി തള്ളി.
വളർത്തുമൃഗങ്ങളും ഒരു ജീവിതശൈലിയുടെ ഭാഗമാണ്, ജീവിതത്തിൽ തകർന്ന ബന്ധങ്ങളുടെ ഫലമായി ഉണ്ടായ വൈകാരികമായ അസന്തുലിതാവസ്ഥയിൽ മാറ്റം വരുത്തി, മനുഷ്യർക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ അവ ആവശ്യമാണെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി.
1986 ൽ വിവാഹിതരായ ദമ്പതികൾ കഴിഞ്ഞ 2 വർഷമായി വേർപിരിഞ്ഞാണ് താമസം. ഗാർഹിക പീഡനം ആരംഭിച്ച് 55 കാരിയായ ഭാര്യ, കോടതിയെ സമീപിക്കുകയായിരുന്നു. 75,000 രൂപ ജീവനാംശം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് വരുമാനമില്ലെന്നും ആരോഗ്യനില മോശമാണെന്നും ഭാര്യയ്ക്ക് 3 റോട്ട് വീലർ നായ്ക്കളുണ്ടെന്നും ഭർത്താവ് പറഞ്ഞു. എന്നാൽ ഹർജി തീർപ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നൽകണമെന്ന് ഇയാളോട്് കോടതി നിർദേശിക്കുകയായിരുന്നു.
Discussion about this post