ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹലിന്റെ ഭാര്യ സീത ദഹലിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീതാ ദഹലിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരണവാർത്തയ്ക്ക് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. നേപ്പാളിന്റെ പ്രഥമ വനിത കൂടിയാണ് സീത ദഹൽ.
സീതാ ദഹലിന്റെ വിയോഗത്തെക്കുറിച്ചുള്ള വാർത്തകൾ അതിയായ ദു:ഖത്തിലാഴ്ത്തി. അനുശോചനം രേഖപ്പെടുത്തുന്നു. സീത ദഹലിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാവിലെയോടെയായിരുന്നു സീത ദഹൽ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കാണ്ഡ്മണ്ഠുവിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
Discussion about this post