Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Lifestyle

ഉറക്കമുണരുമ്പോൾ തന്നെ ഈ മന്ത്രങ്ങൾ ജപിച്ചോളൂ; മനസ്സമാധാനവും ജീവിതാഭിവൃദ്ധിയുമുണ്ടാകും; ഉത്ഘണ്ഠയും വിഷാദവും അകന്നുപോകും

by Brave India Desk
Jul 13, 2023, 10:17 am IST
in Lifestyle, Culture
Share on FacebookTweetWhatsAppTelegram

ഉറക്കമുണരുമ്പോൾ തന്നെ മനസ്സിൽ അകാരണമായ ഭയവും വിഷാദവും ബുദ്ധിമുട്ടിക്കുന്നുണ്ടോ? സുഖമായ ഉറക്കത്തിൽ നിന്ന് സന്തോഷത്തോടെ എഴുനേൽക്കുന്നതിനു പകരം എന്തോ ഉത്ഘണ്ഠ ബാധിച്ചതായി തോന്നുന്നുണ്ടോ? കൊടിയ ജീവിതസംഘർഷങ്ങളിൽ നിങ്ങൾ ഒറ്റയ്ക്കാണെന്ന് തോന്നുന്നുണ്ടോ? നിങ്ങൾ ഒറ്റയ്ക്കല്ല. ലോകം മുഴുവനും കോടിക്കണക്കിനു മനുഷ്യരെ ഇത്തരം പ്രശ്‌നങ്ങൾ അലട്ടാറുണ്ട്. ഒരു രോഗാവസ്ഥ എന്നതിണേക്കാളും ശാരീരികവും മാനസികവുമായ അനേകം കാരണങ്ങൾ ഇതിനുണ്ടാകാം. സ്‌ട്രെസ്സ് ഹോർമോണുകൾ മുതൽ ലഘുവായ ഉത്ഘണ്ഠാ രോഗം വരെ ഈ മാനസികാവസ്ഥയ്ക്ക് കാരണമായേക്കാം.

എന്നാൽ കൃത്യമായ ജീവിതശൈലികളും, യോഗാഭ്യാസവും ചില മന്ത്രങ്ങളും ജപങ്ങളും കൊണ്ട് മനസ്സിനെ നമുക്ക് ശാന്തമാക്കാനാകും. എഴുനേൽക്കുമ്പോൾ തന്നെ അത്തരം മന്ത്രങ്ങൾ ജപിക്കുന്നത് പിന്നീടുള്ള മുഴുവൻ ദിവസത്തിലും ധനാത്മകമായ ഊർജ്ജത്തോടെ പ്രവർത്തി ചെയ്യാൻ നമ്മെ സഹായിക്കും. അത്തരം ചില മന്ത്രങ്ങളും ശ്ലോകങ്ങളുമാണ് ചുവടെ

Stories you may like

മേക്കപ്പണിയാതെ പുറത്തിറങ്ങാൻ വയ്യേ…മരണം കാർന്നുതിന്നുകയാണെന്നറിയാമോ?: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

നാളെ തിളങ്ങണോ? മൂന്നേ മൂന്ന് ചേരുവ;ദാ ഈ രാത്രിതന്നെ ഒന്ന് പരീക്ഷിച്ചോളൂ; നിറം വർദ്ധിപ്പിക്കാൻ ഇൻസ്റ്റന്റ് ബ്ലീച്ച്

എഴുനേൽക്കുമ്പോൾ തന്നെ ലോകപിതാക്കളായ പാർവതീ പരമേശ്വരന്മാരെ സ്മരിച്ച് തുടങ്ങാം.മഹാകവി കാളിദാസന്റെ രഘുവംശത്തിൽ നിന്നാണ് ഈ ശ്ലോകം..

വാഗർത്ഥാവിവ സംപൃക്തൗ
വാഗർത്ഥ പ്രതിപത്തയേ
ജഗതഃ പിതരൗ വന്ദേ
പാർവതീ പരമേശ്വരൗ

വാക്കും അർത്ഥവും തമ്മിലെന്നപോലെ ചേർന്നിരിക്കുന്നതും വാക്കും അതിന്റെ അർത്ഥവും പോലെ വേർപിരിക്കാനാവാത്തതുമായ ലോകപിതാക്കൾ പാർവതീ പരമേശ്വരന്മാരെ ഞാൻ വന്ദിക്കുന്നു

ഇനി വിഘ്‌നങ്ങൾ മാറ്റിത്തന്ന് നമ്മെ സദാ രക്ഷിക്കുന്ന മഹാഗണപതിയെ സ്മരിച്ച് തുടങ്ങാം

വക്രതുണ്ഡ മഹാ കായ
സൂര്യകോടി സമപ്രഭ
നിർവിഘ്‌നം കുരുമേ ദേവ
സർവ്വ കാര്യേഷു സർവ്വദാ

വളഞ്ഞ തുമ്പിക്കൈയ്യോടും വലിയ ശരീരത്തോടും കോടി സൂര്യന്മാരുടെ പ്രഭയോട് തുല്യമായ തേജസ്സോടൂം കൂടിയ ഭഗവാനേ, എല്ലാ കാര്യങ്ങളിലും എപ്പോഴും വിഘ്‌നങ്ങളെല്ലാം നീക്കിത്തരണേ.

അത് കഴിഞ്ഞ് ഉണർന്നെണീക്കുമ്പോൾ തന്നെ ഇരുകൈകളും ചേർത്തുവച്ചു കൈകളെ നോക്കി ഈ ശ്ലോകം ചൊല്ലണം.

കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദം
പ്രഭാതേ കരദർശനം

കൈപ്പത്തികളുടെ അഗ്രത്തിൽ ലക്ഷ്മി വസിക്കുന്നു. മദ്ധ്യത്തിൽ സരസ്വതീ ദേവി വസിക്കുന്നു. കൈപ്പത്തികളുടെ അവസാനം ഗോവിന്ദൻ വസിക്കുന്നു. ഇങ്ങനെ മംഗളകരമായ കൈകളെ പ്രഭാതത്തിൽ ഞാൻ ദർശിക്കുന്നു. (കരമൂലേ സ്ഥിതേ ഗൗരി എന്നൊരു പാഠഭേദവുമുണ്ട്)

ഇതിനു ശേഷം കിടക്കയിൽ നിന്ന് എഴുനേറ്റ് കാൽ നിലത്തു കുത്തുമ്പോൾ

സമുദ്ര വസനേ ദേവീ
പർവതസ്തന മണ്ഡലേ
വിഷ്ണുപത്‌നീ നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വ മേ

സമുദ്രത്തിലേക്ക് കാലുകൾ വച്ച് പർവതങ്ങളാകുന്ന മാറിടങ്ങളോട് കൂടി വിഷ്ണുപത്‌നിയായി വിളങ്ങുന്ന ദേവീ (ഭൂമീദേവീ) അമ്മയെ ഞാൻ കാലുകൊണ്ട് സ്പർശിക്കുന്നതിൽ എന്നോട് ക്ഷമിക്കണമേ.

ഇത് കഴിഞ്ഞ് അവരവരുടെ ഇഷ്ടം പോലെ മഹാമന്ത്രമായ

ഹരേ രാമ ഹരേ രാമ
രാമരാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

എന്നോ പഞ്ചാക്ഷരീ മന്ത്രമായ

ഓം നമഃശിവായ എന്നോ ജപിക്കാം.

അവനവൻ മറ്റ് ജോലികളിൽ വ്യാപൃതനായിരിക്കുമ്പോളും മനസ്സിൽ ഈ മന്ത്രങ്ങൾ ജപിച്ചുകൊണ്ടിരിക്കാവുന്നതാണ്. അത് കഴിഞ്ഞ് നാം കർമ്മക്ഷേത്രത്തിലേക്ക് നടന്നുപോകുമ്പോഴും ഈ മന്ത്രങ്ങളുടേയും എഴുനേറ്റപ്പോൾ തന്നെ നാം ജപിച്ച ശ്ലോകങ്ങളുടേയും ഭാവം ഒരു കവചം പോലെ നമ്മെ സംരക്ഷിക്കുന്നത് നമുക്ക് അനുഭവവേദ്യമാകും.

ഭാവവും അർത്ഥവും അറിഞ്ഞ് മനസ്സ് ലയിപ്പിച്ച് ഈ രീതിയിൽ ഈ ശ്ലോകങ്ങളും മന്ത്രങ്ങളും ജപിക്കുകയാണെങ്കിൽ എത്ര കൊടിയ ഉത്ഘണ്ഠയും വിഷാദവും നമ്മിൽ നിന്ന് അകന്ന് നിൽക്കും. ഒപ്പം അധികം ആയാസമില്ലാത്ത യോഗാഭ്യാസവും പ്രാണായാമവും ശീലിക്കാൻ ഒരു അര മണിക്കൂർ കൂടി പ്രഭാതത്തിൽത്തന്നെ മാറ്റിവച്ചാൽ ദേഹിയും ദേഹവും തമ്മിൽ കൃത്യമായ, ശ്രുതിമധുരമായ ഏകോപനമുണ്ടാവും. മനസ്സമാധാനവും ജീവിതാഭിവൃദ്ധിയുമുണ്ടാകും. ഉത്ഘണ്ഠയും വിഷാദവും നമ്മിൽ നിന്ന് അകന്നുപോകും .

Tags: sub
Share12TweetSendShare

Latest stories from this section

കിടന്നതേ ഓർമ്മയുണ്ടാവൂ,ടപ്പേയെന്നുറങ്ങാം; ഈ വഴികൾ പരീക്ഷിക്കൂ

കോപ്പിയടിയെന്ന് പറഞ്ഞാൽ ഇതാണ്; ഒടുവിൽ കുറ്റസമ്മതം നടത്തി ഇറ്റാലിയൻ ആഡംബര ബ്രാൻഡ്

ആയുസ്സ് വർദ്ധിപ്പിക്കണോ? സമ്മർദ്ദത്തെ അകറ്റിനിർത്തിയാൽ മതിയെന്ന് പഠന ഫലം

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

Discussion about this post

Latest News

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

സിറാജിന്റെ ആ വാക്ക് കേട്ട് ഗിൽ എടുത്ത് ചാടിയത് കുഴിയിൽ, ഒരു ആവശ്യവും ഇല്ലായിരുന്നു; കുറ്റപ്പെടുത്തലുമായി മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ

ഇന്ത്യയുടെ ആ പ്രവർത്തി കാരണം ഞങ്ങൾ ജയിച്ചു, അവന്മാർക്ക് അവിടെ പിഴച്ചു: ബെൻ സ്റ്റോക്സ്

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

ബിസിസിഐ പറഞ്ഞിട്ടാണോ രോഹിതും കോഹ്‌ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചത്? അതിനിർണായക വെളിപ്പെടുത്തലുകളുമായി രാജീവ് ശുക്ല

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ജയിക്കാൻ കാരണം ബെൻ സ്റ്റോക്സ് അല്ല, അത് ശുഭ്മാൻ ഗില്ലിന്റെ മണ്ടത്തരം കാരണമാണ്; തുറന്നടിച്ച് മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies