അമരാവതി: മറ്റൊരു ജീവൻ രക്ഷിക്കാനായി ജീവൻ പണയം വെയ്ക്കുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ. ആംബുലൻസിന്റെ മരണവേഗതയും സൈറണും ഓരോ ജീവനായുള്ള ഓട്ടമാണെന്നുള്ള സൂചനയാണ് പലപ്പോഴും നൽകുന്നത്. എന്നാൽ ചിലപ്പോഴൊക്കെ ആംബുലൻസ് ഡ്രൈവർമാർ ചില പ്രശ്‌നങ്ങൾ ഒപ്പിക്കാറുണ്ട്. അത്തരത്തിലൊന്നാണ് തെലങ്കാനയിൽ സംഭവിച്ചത്. രോഗിയില്ലാത്ത ആംബുലൻസ് സൈറൺ മുഴക്കി വേഗത്തിലോടിച്ച തെലങ്കാനയിലെ ആംബുലൻസ് ഡ്രൈവറുടെ പ്രവൃത്തിയാണ് വിമർശനത്തിന് കാരണമായിട്ടുള്ളത്. ഇയാൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
ആംബുലൻസ് സേവനങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ തെലങ്കാന പോലീസ് അഭ്യർത്ഥിക്കുന്നു. അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിലും സുരക്ഷിതമായും റോഡിലൂടെ കടന്നുപോകാൻ ആയിരിക്കണം സൈറണുകൾ ഉപയോ?ഗിക്കേണ്ടത്. ഇത്തരം സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ നമ്മൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്ന് ഡിജിപി ട്വിറ്ററിൽ കുറിച്ചു.
ലഘുഭക്ഷണം കഴിക്കാനാണ് ഡ്രൈവർ, മറ്റു വാഹനങ്ങളെയെല്ലാം മറി കടന്ന് ആംബുലൻസ് ഓടിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സൈറൺ മുഴക്കി പാഞ്ഞെത്തിയ ശേഷം ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുന്ന ആംബുലൻസ് ഡ്രൈവറെ ഒരാൾ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒരു കൈയിൽ കൂൾഡ്രിങ്കുമായി നിൽക്കുന്ന ഡ്രൈവറെയാണ് ഈ ദൃശ്യങ്ങളിൽ കാണുന്നത്.
Discussion about this post