ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി സ്വദേശിനായയുവതി വിവാഹ തട്ടിപ്പിനിന് ഇരയാക്കിയത് 27 പുരുഷന്മാരെ. 27 പുരുഷന്മാരെ കബളിപ്പിച്ച യുവതി, നിക്കാഹിന് മഹറായി നൽകിയ സ്വർണവും പണവും കൊണ്ടാണ് പോയത്. നിക്കാഹിന് ശേഷം 10-20 ദിവസത്തോളം ‘ ഭർത്താവിനോടൊപ്പം’ കഴിഞ്ഞ ശേഷം എന്തെങ്കിലും കാരണം പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്നതാണ് യുവതിയുടെ രീതി.
സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ളവരെയാണ് കുട്ടി സ്ത്രീ നോട്ടമിടുന്നത്. ശാരിരീകമായി എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ, പ്രായം ചെന്നവർ, മുൻപ് വിവാഹിതരായവർ, എന്നിങ്ങനെയുള്ള ആളുകളായാലും യുവതിയ്ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ബ്രോക്കർമാർ മുഖേന, വിവാഹം ആലോചിക്കുന്ന പുരുഷന്മാരുടെ അടുത്ത് , യുവതിയുടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. അനാഥയാണെന്നും അടുത്തബന്ധുക്കൾ ഇല്ലെന്നുമാണ് യുവതി പറയുന്നത്. ബ്രോക്കർമാരും യുവതിയുടെ തട്ടിപ്പ് സംഘത്തിലെ അംഗങ്ങളാണെന്നാണ് വിവരം.
12ലധികം പുരുഷന്മാർ തങ്ങളുടെ ഭാര്യമാരെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ശാരീരിക പ്രശ്‌നങ്ങളുള്ള തന്റെ മകന് വേണ്ടിയാണ് യുവതിയെ കണ്ടെത്തി വിവാഹം കഴിപ്പിച്ച് നൽകിയതെന്ന് അബ്ദുൾ അഹദ് മിർ പറയുന്നു. വിവാഹം ഉറപ്പിക്കാനായി ബന്ധുക്കളോടൊപ്പം രജൗരിയിലെത്തി എന്നും, പക്ഷേ ബ്രോക്കർമാർ വിവാഹം നീട്ടിക്കൊണ്ടുപോയെന്നും അബ്ദുൾ അഹദ് മിർ പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, പെൺകുട്ടിക്ക് എന്തോ അപകടം സംഭവിച്ചതായി പറഞ്ഞ ബ്രോക്കർ, മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു. തുടർന്ന് ആ ബന്ധത്തിന് സമ്മതം മൂളുകയും രാത്രി സമയത്ത് വിവാഹം നടത്തുകയും ചെയ്തു. വിവാഹത്തിന് ശേഷം ആശുപത്രിയിലേക്കെന്ന് പറഞ്ഞ് മകനെയും കൂട്ടി പോയി. ശേഷം ഒപി ടിക്കറ്റ് എടുക്കാനെന്ന വ്യാജേന കടന്നുകളയുകയായിരുന്നുവെന്ന് അബ്ദുൾ പറയുന്നു.
വിവാഹ ശേഷം കുറച്ചുനാൾ ഒന്നിച്ച് ജീവിച്ച ശേഷം പണവും സ്വർണവുമായി മുങ്ങുന്ന യുവതിയുടെ യഥാർത്ഥ പേരെന്തെന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ല. ഷഹീനയെന്നും സഹീൻ എന്നുമാണ് വിവാഹരേഖകളിൽ രേഖപ്പെടുത്തുന്നത്. ബുഡ്ഗാമിൽ മാത്രം 27 പേരെയാണ് ഇവർ വഞ്ചിച്ചത്. തട്ടിപ്പിനിരയായവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് പോലീസ് പറയുന്നത്.
Discussion about this post