പാരീസ്: ബാസ്റ്റിൽഡേ പരേഡിൽ ഇന്ത്യയെ അതിഥിയായി സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ. ട്വിറ്ററിലൂടെ ആയിരുന്നു മാക്രോണിന്റെ വാക്കുകൾ. ലോകചരിത്രത്തിലെ അതികായൻ, ഭാവിയിൽ നിർണായക പങ്ക് വഹിക്കുന്ന നയതന്ത്ര പങ്കാളി, അതിലുപരി ഒരു സുഹൃത്ത് ഇന്ത്യയെ സ്വാഗതം ചെയ്യുന്നതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു എന്നായിരുന്നു മാക്രോണിന്റെ വാക്കുകൾ.
രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി ബാസ്റ്റിൽ ഡേ പരേഡ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിന പരേഡിൽ പങ്കെടുത്തത്. പ്രധാനമന്ത്രി യുടെ സാന്നിധ്യത്തിൽ ഫ്രാൻസിലെ പാരീസിലെ ചാംപ്‌സ്-എലിസീസിൽ ബാസ്റ്റിൽ ദിനത്തിനായുള്ള മഹത്തായ ആഘോഷങ്ങളിൽ, അതിഥിയായി ഇന്ത്യയെ സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നു എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു.
ഒരു സുഹൃത്ത് എന്നായിരുന്നു ഇന്ത്യയെ മാക്രോൺ വിശേഷിപ്പിച്ചത്. ഇന്ത്യയെ സ്വാഗതം ചെയ്യുന്നതിൽ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും മാക്രോൺ പറഞ്ഞു.
റഫേൽ വിമാനങ്ങൾ ഫ്‌ളൈപാസ്റ്റിൽ പങ്കെടുത്തതിനാൽ ഈ വർഷത്തെ പരേഡിലെ ഹൈലൈറ്റ് ഇന്ത്യൻ വ്യോമസേനയായിരുന്നു.
1880 മുതൽ ജൂലൈ 14 ന് രാവിലെ നടക്കുന്ന സൈനിക പരേഡാണ് ഫ്രഞ്ച് ദേശീയ ദിനം അല്ലെങ്കിൽ ബാസ്റ്റിൽ ഡേ പരേഡ്. 1789 ൽ ഫ്രഞ്ച് വിപ്ലവകാലത്ത് ബാസ്റ്റിൽ ജയിൽ ആക്രമിച്ചതിന്റെ സ്മരണയ്ക്കായാണ് പരേഡ് സംഘടിപ്പിക്കുന്നത്.
ഈ സന്ദർശനത്തോടെ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറി.
Discussion about this post