അബുദാബി: ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ. രാവിലെ 11 മണിയോടെയായിരുന്നു അദ്ദേഹം രാജ്യത്ത് എത്തിയത്. അബുദാബിയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാൻ സ്വാഗതം ചെയ്തു.
യുഎഇയുമായി വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം രാജ്യത്ത് എത്തിയത്. ഭരണാധികാരിയുമായി നരേന്ദ്ര മോദി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ഇരു രാജ്യങ്ങൾക്കും ഏറെ നിർണായകമായേക്കാവുന്ന കരാറുകളിലും നേതാക്കൾ ഒപ്പുവയ്ക്കും. പ്രതിരോധം, ഭക്ഷ്യസുരക്ഷ, ഊർജ്ജം എന്നിവയാകും പ്രധാന ചർച്ചാ വിഷയം.
ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു പ്രധാനമന്ത്രി യുഎഇയിലേക്ക് തിരിച്ചത്. ഫ്രാൻസിൽ നിന്നായിരുന്നു യാത്ര. രണ്ട് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രി ഫ്രാൻസിൽ എത്തിയത്. സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് വെെകീട്ടോടെ മോദി ഇന്ത്യയിലേക്ക് തിരിക്കും.
Discussion about this post