Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇതെന്ത് വിധിയാണ് ? ചട്ടവിരുദ്ധമായി നിയമനം കിട്ടിയ ജഡ്ജിമാരെ തുടരാൻ അനുവദിച്ച കോടതി വിധിക്കെതിരെ സന്ദീപ് വാചസ്പതി

by Brave India Desk
Jul 15, 2023, 04:00 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ജില്ലാ ജഡ്ജ് നിയമനത്തിൽ നടന്ന ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹർജിയിന്മേലുള്ള സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഹൈക്കോടതി വിധിയിലെ പോരായ്മകൾ സുപ്രീംകോടതി അക്കമിട്ട് നിരത്തി എങ്കിലും ചട്ടവിരുദ്ധമായി നിയമനം കിട്ടിയവരെ പുറത്താക്കാൻ കഴിയില്ലെന്ന അന്തിമ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. ഇത് എന്ത് വിധിയാണെന്നും അദ്ദേഹം ചോദിക്കുന്നു.

സംഭവം നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ നാണക്കേട് ആണെന്ന് സന്ദീപ് വാചസ്പതി വ്യക്തമാക്കി. ചട്ടവിരുദ്ധമായി നിയമനം കിട്ടിയവർ കഴിഞ്ഞ 6 വർഷമായി ജോലി ചെയ്യുന്നതിനാൽ അവരെ പിരിച്ചു വിടാൻ സാധിക്കില്ലെന്നാണ് സുപ്രീംകോടതി പറയുന്നത്. പ്രതികൾ മോഷണം നടത്തിയെന്ന് തെളിഞ്ഞെങ്കിലും മോഷണ മുതൽ കുറേക്കാലമായി കൈവശം വച്ച് അനുഭവിക്കുന്നതിനാൽ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകുന്നത് അനീതിയാണെന്നാണ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കള്ളത്തരം പിടിക്കപ്പെടാതെ ഇരുന്നാൽ കുറേക്കഴിയുമ്പോൾ അത് നിയമ വിധേയമാകുമോ? എന്നാണ് കഴിഞ്ഞ ദിവസം നമ്മുടെ പരമോന്നത നീതിപീഠം വ്യക്തമാക്കിയത്. മൂന്ന് ദിവസം മുമ്പ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നീതിബോധം ഉള്ള എല്ലാവർക്കും ആശങ്ക ഉണ്ടാക്കുന്നതാണ്. 2017 ലെ ജില്ലാ ജഡ്ജ് നിയമനത്തിൽ നടന്ന ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയിൽ എത്തിയത് മുതലുള്ള അട്ടിമറിയുടെ ക്ലൈമാക്‌സ് ആണ് പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ച് വിചിത്ര വിധിയിലൂടെ പൂർത്തിയാക്കിയത്.

ജില്ലാ ജഡ്ജ് പരീക്ഷയിൽ ആദ്യ റാങ്കിലുള്ളവർക്ക് നിയമനം നൽകാതെ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതാണ് സംഭവങ്ങളുടെ തുടക്കം. എഴുത്ത് പരീക്ഷയിൽ ആദ്യമെത്തിയവർ ‘കാണേണ്ടത് പോലെ’ കാണാത്തത് കൊണ്ടാകാം ചട്ടത്തിലില്ലാത്ത ഇൻറർവ്യൂവിലെ പ്രകടനം അടിസ്ഥാനമാക്കി നിയമനം നടത്തി. എഴുത്ത് പരീക്ഷയുടെ മാർക്ക് മാനദണ്ഡമേ ആയില്ല. അതോടെ ആദ്യറാങ്കുകാർ ഔട്ട്. ഇഷ്ടക്കാർ നീതിദേവതയുടെ(?) സിംഹാസനത്തിലേക്ക്!

സ്വാഭാവികമായും കേസ് സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കെത്തി. ഇനിയാണ് ഇന്ത്യൻ ജൂഡീഷ്യറിയ്ക്ക് തന്നെ നാണക്കേടായ സംഗതികൾ അരങ്ങേറുന്നത്. കേസ് എത്തിയത് കുര്യൻ ജോസഫിൻറെ മുമ്പാകെ. നീതിബോധം സഹപ്രവർത്തകരോടുള്ള മമതയ്ക്ക് വഴിമാറിയപ്പോൾ കേസ് ഭരണഘടനാ ബഞ്ചിലേക്ക്. തീർത്തും അനാവശ്യമായ ഒരു നടപടി. ഹൈക്കോടതി ജഡ്ജിമാർ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതിൽ എന്ത് ഭരണഘടനാ ലംഘനം എന്ന് ചോദിക്കരുത്. കേസ് പരിഗണിക്കാതെ 6 വർഷം സുപ്രീം കോടതിയിൽ കെട്ടിക്കിടന്നു. ഒടുവിൽ ‘പരമോന്നത നീതിപീഠ’ത്തിലെ ‘പരമോന്നത നീതിദേവതമാർ’ പ്രസാദിച്ച് 3 ദിവസം മുൻപ് വിധി പുറപ്പെടുവിച്ചു. റാങ്ക് ലിസ്റ്റ് അട്ടിമറിച്ച കേരളാ ഹൈക്കോടതി വിധി തെറ്റ്. ഹർജിക്കാരുടെ ആവശ്യം ന്യായം. ഹൈക്കോടതി ചെയ്ത തെറ്റുകൾ അക്കമിട്ട് പറഞ്ഞ് നെടുങ്കൻ വിധിന്യായം. പക്ഷേ.

ആ ‘പക്ഷേ’ നമ്മുടെയൊക്കെ സാമാന്യ യുക്തിയെ വെല്ലുവിളിക്കുന്നതായിരുന്നു. ചട്ടവിരുദ്ധമായി നിയമനം കിട്ടിയവർ കഴിഞ്ഞ 6 വർഷമായി ജോലി ചെയ്യുന്നതിനാൽ അവരെ പിരിച്ചു വിടാൻ സാധിക്കില്ല പോലും. (ഉന്നത മൂല്യബോധമുള്ള ഈ ജില്ലാ ജഡ്ജിമാരെ പിരിച്ചു വിടുന്നതോടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ആണിക്കല്ല് തന്നെ ഇളകിയേക്കാം.) അതായത്, പ്രതികൾ മോഷണം നടത്തിയെന്ന് തെളിഞ്ഞെങ്കിലും മോഷണ മുതൽ കുറേക്കാലമായി കൈവശം വച്ച് അനുഭവിക്കുന്നതിനാൽ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകുന്നത് അനീതിയാണെന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിൻറെ കണ്ടെത്തൽ. ഇതേ ബഞ്ച് തന്നെയാണ് 25 തവണയോളം ഈ കേസ് തട്ടിക്കളിച്ചതെന്ന് കൂടി ഓർക്കണം. ഒടുവിൽ കാലതാമസത്തിൻറെ പേരിൽ വിചിത്ര വിധിയും പുറപ്പെടുവിച്ച് നമ്മുടെ പരമോന്നത നീതിപീഠം കൈകഴുകി.

ഓരോ സുപ്രീംകോടതി വിധിയും പിന്നീട് രാജ്യത്തെ നിയമമാകും. അതാണ് പിൽക്കാലത്തെ മാതൃക, കീഴ്‌വഴക്കം. സുപ്രീം കോടതിയുടെ ലോജിക് അനുസരിച്ച് നാളെ മുതൽ ആർക്കും തട്ടിപ്പ് നടത്തി ഏത് ജോലിയിലും പ്രവേശിക്കാം. 6 വർഷം പിടികൊടുക്കാതെ ഇരുന്നാൽ മതി. ഇതെന്ത് ‘വിധി?’ എന്ന് തലയിൽ കൈവെക്കാൻ മാത്രം വിധിക്കപ്പെട്ടവർ ഇനി എന്ത് ചെയ്യണം?

 

Tags: BJPFACEBOOKsandeep vachaspathy
Share28
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies