ന്യൂഡൽഹി :
രാഹുൽ ഗാന്ധി നിരാശനായ രാജകുമാരനാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. “ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അന്താരാഷ്‌ട്ര ഇടപെടൽ തേടുന്ന ഒരു മനുഷ്യൻ, ‘മേക്ക് ഇൻ ഇന്ത്യ’ അഭിലാഷത്തെ പരിഹസിക്കുന്ന നിരാശനായ രാജകുമാരൻ നമ്മുടെ പ്രധാനമന്ത്രിക്ക് ഒരു അന്താരാഷ്ട്ര ബഹുമതി ലഭിക്കുമ്പോൾ ഇന്ത്യയെ പരിഹസിക്കുന്നു” എന്നാണ് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്.
ഭരണവാഴ്ചയുടെ പടിവാതിൽ കാണാനാകാതെ വളരെക്കാലമായി പുറത്തുനിൽക്കുന്നതിനെ പ്രതിരോധിക്കാനാണ് രാഹുൽ ഇത്തരത്തിൽ പ്രക്ഷുബ്ദനാകുന്നതെന്നും സ്മൃതി ഇറാനി വിമർശിച്ചു.
ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങൾ തീർക്കാൻ രാഹുൽ ഗാന്ധി അമേരിക്ക മുതൽ യൂറോപ്പ് വരെയുള്ള വിദേശ ശക്തികളിലേക്ക് ചായുകയാണെന്ന് നേരത്തെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും ആരോപിച്ചിരുന്നു .
“രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ, മണിപ്പൂരിലെ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ പാർലമെന്റ് നിർദ്ദേശിച്ചത് കേവലം യാദൃശ്ചികമല്ല. സംഭവങ്ങളുടെ ക്രമം നോക്കാം, രാഹുൽ ഗാന്ധി ലണ്ടനിൽ പോയി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ തേടുന്നു. പിന്നീട് അദ്ദേഹം മണിപ്പൂരിലെ ദൗർഭാഗ്യകരമായ സംഘർഷത്തെ രാഷ്ട്രീയവൽക്കരിക്കുന്നു. പൂർണ്ണമായും കോൺഗ്രസിന്റെ പാരമ്പര്യമാണ് അത് . സംഘർഷം ഉള്ള പ്രദേശം സന്ദർശിക്കുന്നു, അടുത്തതായി ഒരു വിദേശശക്തി ഇന്ത്യയുടെ ആഭ്യന്തരമായ ഒരു വിഷയത്തിൽ ന്യായവിധി നടത്താൻ ആഗ്രഹിക്കുന്നത് നമ്മൾ കാണും . കൗതുകകരമെന്നു പറയട്ടെ, ഫ്രാൻസിൽ അടുത്തിടെ നടന്ന കലാപത്തെക്കുറിച്ച് യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഒരു ചർച്ചയും ചർച്ചയും നടത്തിയില്ല,” എന്നാണ് മാളവ്യ ട്വീറ്റ് ചെയ്തിരുന്നത്.
മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ചുള്ള യൂറോപ്യൻ പാർലമെന്റിന്റെ പ്രമേയത്തെ വിദേശകാര്യമന്ത്രാലയം തള്ളിക്കളഞ്ഞതിന് പിന്നാലെ ആയിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇന്ത്യയുടെ കാര്യങ്ങളിൽ ഇത്തരം ഇടപെടൽ കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചിയും വ്യക്തമാക്കി. മണിപ്പൂരിലെ സ്ഥിതിഗതികൾ ജുഡീഷ്യറി ഉൾപ്പെടെ എല്ലാ തലങ്ങളിലുമുള്ള ഇന്ത്യൻ അധികാരികൾക്ക് അറിയാമെന്നും ഐക്യം, ക്രമസമാധാനം എന്നിവ നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
Discussion about this post