ന്യൂഡൽഹി : പിന്നോക്ക വിഭാഗത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽഗാന്ധി. സൂറത്ത് മജിസ്‌ട്രേറ്റ് കോടിയുടെ ശിക്ഷാ വിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ സുപ്രീം കോടതിയെ സമീപിക്കുന്നത്. നേരത്തെ, തന്റെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2019 ലെ കർണാടക തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. തുടർന്ന് ഗുജറാത്ത് എംഎൽഎ പൂർണേഷ് മോദി ഗാന്ധിക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി രണ്ട് വർഷം തടവും പിഴയും വിധിക്കുകയും ചെയ്തു. ഇതോടെ രാഹുലിന് എംപി സ്ഥാനം നഷ്ടമായി. സെഷൻസ് കോടതി ജാമ്യമനുവദിച്ചതിനാൽ അദ്ദേഹത്തിന് ജയിലിൽ പോയില്ല.
തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം വിധി സ്റ്റേ ചെയ്യണമെന്ന ഹർജി സുപ്രീംകോടതിയും തള്ളിയാൽ രാഹുലിന് അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
Discussion about this post