കെയ്റോ: ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലെ നിശാക്ലബ്ബില്‍ ബോംബ് സ്ഫോടനത്തില്‍ 16 പേര് കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റും സ്ഫോടനത്തെ തുടര്‍ന്നുണ്ടായ പുക ശ്വാസിച്ചുമാണ് മരണം സംഭവിച്ചിട്ടുള്ളത്.
നിശാക്ളബിലെ ജീവനക്കാരനാണ് ബോംബെറിഞ്ഞതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ദിവസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു. എന്നാല്‍ ക്ലബ്ബിലെ ജോലിക്കാരുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ നേരത്തേ വഴക്കുണ്ടാക്കിയിരുന്നു. ഇവരാണ് ആക്രമണത്തിന് പിന്നിലെന്ന സംശയവും പൊലീസിനുണ്ട്. സംഭവത്തില്‍ ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Discussion about this post