യു കെ : നിർമ്മാണ തൊഴിലാളികളുടെ അഭാവം വലിയ രീതിയിൽ തന്നെ നേരിടുന്നുണ്ട് ബ്രിട്ടൻ. ഇപ്പോൾ വിദേശത്തുനിന്നും നിർമ്മാണ തൊഴിലാളികളെ കൊണ്ടുവരുന്നതിനായി വിസ ചട്ടങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. കെട്ടിട വ്യവസായ മേഖലയ്ക്ക് വലിയ ആശ്വാസകരമായിരിക്കുകയാണ് ഇപ്പോഴത്തെ ഈ തീരുമാനം.
ഇഷ്ടികപ്പണിക്കാർ, മേസൺമാർ, റൂഫർമാർ, റൂഫ് ടൈലർമാർ, സ്ലേറ്റർമാർ, മരപ്പണിക്കാർ, ജോയിന്റ് ജോലികൾ ചെയ്യുന്നവർ, പ്ലാസ്റ്ററിംഗ് ജോലിക്കാർ എന്നിവർക്ക് ഈ ഇളവുകളുടെ പ്രയോജനം ലഭിക്കും. എന്നാൽ പിന്നെ ബ്രിട്ടനിൽ പോയി കെട്ടിടം പണിയെടുക്കാം എന്നൊന്നും വിചാരിക്കേണ്ട കേട്ടോ. ഈ വിസയ്ക്കായി അപേക്ഷകർക്ക് ബ്രിട്ടനിലെ ഒരു തൊഴിലുടമയിൽ നിന്ന് ഒരു ജോലി ഓഫർ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കൂടാതെ ഇംഗ്ലീഷ് ഭാഷയും അറിഞ്ഞിരിക്കണം.
ചില മേഖലകളിൽ ബ്രിട്ടൻ രൂക്ഷമായ തൊഴിലാളി ക്ഷാമമാണ് നേരിടുന്നത്. ഈ സാഹചര്യം തരണം ചെയ്യാൻ തൊഴിലുടമകൾ വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. ബ്രെക്സിറ്റോടെ യൂറോപ്യൻ യൂണിയനിൽ നിന്നും യുകെ പുറത്തുപോയത് തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാക്കിയെന്ന് പറയുന്നു. ഇപ്പോൾ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബ്രിട്ടനിൽ ജോലി ചെയ്യാൻ വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയില്ല. ഇതോടെ പല മേഖലകളിലും തൊഴിലാളികളെ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ബ്രിട്ടൻ.













Discussion about this post