ചൈന: കോവിഡിന് ശേഷമുള്ള സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മങ്ങുമ്പോൾ ചൈനയിൽ യുവാക്കളുടെ തൊഴിലില്ലായ്മ റെക്കോർഡിലേക്ക്. സീറോ-കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഇടറുന്ന സാഹചര്യത്തിലാണ് തൊഴിലിലായ്മ രൂക്ഷമാകുന്നത്.
ബിബിസിയുടെ റിപ്പോർട്ട് പ്രകാരം ചൈനയിലെ 16-24 വയസ് പ്രായമുള്ള തൊഴിൽരഹിതരുടെ നിരക്ക് കഴിഞ്ഞ മാസം 21.3% ആയി ഉയർന്നിരുന്നു. ജൂൺ അവസാനം വരെയുള്ള മൂന്ന് മാസങ്ങളിൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ വെറും 0.8% വളർച്ചയാണ് കൈവരിച്ചത്. മൊത്തത്തിലുള്ള നഗര തൊഴിലില്ലായ്മ 5.2 ശതമാനമായി തുടരുകയാണെന്നാണ് എന്‍ബിഎസ്യുടെ പ്രസ്താവനയില്‍ പറയുന്നത്.
സാമ്പത്തിക പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ ചൈനയിലെ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച പലിശ വെട്ടിക്കുറയ്ക്കുന്നതിലും വലിയ സാമ്പത്തിക പ്രോത്സാഹനം ചൈനയിലെ ജനതയ്ക്ക് ഇന്നത്തെ സ്ഥിതിയിൽ ആവശ്യമാണ്. അടുത്ത ഓഗസ്റ്റിൽ ഏറ്റവും ഉയർന്ന നിലയിലെത്തുന്നതിന് മുമ്പ്, വരും മാസങ്ങളിൽ യുവാക്കളുടെ തൊഴിലില്ലായ്മ വർദ്ധിക്കുന്നമെന്ന കാര്യം അധികാരികളും സമ്മതിച്ചിട്ടുണ്ട്.
ചൈനയിലെ സാമ്പത്തിക മാന്ദ്യത്തിനിടയിൽ , 11.58 ദശലക്ഷം യൂണിവേഴ്സിറ്റി ബിരുദധാരികളാണ് ഈ വർഷം ചൈനീസ് തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നത്. ചൈനയുടെ തൊഴിൽ മേഖല ഇത് എങ്ങനെ കൈകാര്യം ചെയ്യുന്നുമെന്ന ആകാംക്ഷയിലാണ് സാമ്പത്തിക വിശകലന വിദഗ്ധർ.
Discussion about this post