ലക്‌നൗ: ഉത്തർപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട് സമാജ്‌വാദി പാർട്ടി. മുൻ എംഎൽഎ ദാരാ സിംഗ് ബിജെപിയിൽ ചേർന്നു. ഇന്നലെയാണ് സമാജ്‌വാദി പാർട്ടി വിട്ട അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ ആയിരുന്നു ദാരാ സിംഗിന്റെ ബിജെപി പ്രവേശനം. ബിജെപി നേതാവ് ബ്രജേഷ് പഥക്, ഗിരീഷ് യാദവ്, ബാൽദേവ് സിംഗ് ഔലക്, ഭൂപേന്ദ്ര സിംഗ് ചൗധരി എന്നിവരും ഒപ്പമുണ്ടായിരുന്നു. ബിജെപിയ്‌ക്കൊപ്പം പങ്കുചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ദാരാ സിംഗ് പ്രതികരിച്ചു.
സ്വന്തം ഗൃഹത്തിലേക്ക് തിരികെ വന്ന പ്രതീതിയാണ് തനിക്കിപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും പ്രത്യേകിച്ച് പാർട്ടി നേതൃത്വത്തിന് നന്ദി പറയുന്നു. അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും. ഭൂമിയിലെ ഒരു ശക്തിയ്ക്കും അദ്ദേഹത്തെ തടയാൻ സാധിക്കുകയില്ലെന്നും ദാരാ സിംഗ് കൂട്ടിച്ചേർത്തു.
ഇന്ന് താൻ വീണ്ടും ബിജെപിയുടെ പട്ടാളമായി മാറി. ബിജെപിയെ അധികാരത്തിലേറ്റുന്നതിനായി ഓരോ പാർട്ടി പ്രവർത്തകനും ഓരോ പട്ടാളമായി മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post