2024 ൽ നടക്കാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലാണ് ഇരു മുന്നണികളും. ചെറു പാർട്ടികളെ ഒപ്പം കൂട്ടാനും പ്രചാരണ തന്ത്രങ്ങൾ ചർച്ച ചെയ്യാനുമായി ബംഗളൂരുവിലും ഡൽഹിയിലും ആയി രണ്ടു മുന്നണികളുടെയും മെഗാ യോഗങ്ങൾ നടക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ചേരുന്ന രണ്ടാമത്തെ യോഗമാണ് ബംഗളൂരുവിൽ നടക്കുന്നത്. ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎയുടെ ആദ്യ മുന്നണിയോഗമാണ് ഡൽഹിയിൽ നടക്കുന്നത്. പ്രതിപക്ഷ യോഗത്തിൽ 26 പാർട്ടികൾ പങ്കെടുക്കുമ്പോൾ എൻഡിഎ യോഗത്തിൽ 38 പാർട്ടികളാണ് പങ്കെടുക്കുന്നത്. ഇരുമുന്നണികളിലെയും യോഗത്തിൽ പങ്കെടുക്കുന്ന രാഷ്ട്രീയ കക്ഷികൾ ഏതൊക്കെയാണെന്ന് അറിയാം,
എൻഡിഎ യിൽ ഉൾപ്പെടുന്ന
രാഷ്ട്രീയ കക്ഷികൾ :
1. ഭാരതീയ ജനതാ പാർട്ടി
2. ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം)
3. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ വിഭാഗം)
4. രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (പശുപതി കുമാർ പരാസ് നേതൃത്വം നൽകുന്നത് )
5.അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
6. അപ്നാ ദൽ (സോണിലാൽ)
7. നാഷണൽ പീപ്പിൾസ് പാർട്ടി
8. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി
9. ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ
10. സിക്കിം ക്രാന്തികാരി മോർച്ച
11. മിസോ നാഷണൽ ഫ്രണ്ട്
12. ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര
13. നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഗാലാൻഡ്
14. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അഥവാലെ)
15. ആസോം ഗണ പരിഷത്ത്
16. പട്ടാളി മക്കൾ കച്ചി
17. തമിഴ് മാനില കോൺഗ്രസ്
18. യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ
19. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി
20. ശിരോമണി അകാലിദൾ (സംയുക്ത്)
21. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി
22. ജനനായക് ജനതാ പാർട്ടി
23. പ്രഹർ ജനശക്തി പാർട്ടി
24. രാഷ്ട്രീയ സമാജ് പക്ഷ
25. ജൻ സുരാജ്യ ശക്തി പാർട്ടി
26. കുക്കി പീപ്പിൾസ് അലയൻസ്
27. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (മേഘാലയ)
28. ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി
29. നിഷാദ് പാർട്ടി
30. ഓൾ ഇന്ത്യ NR. കോൺഗ്രസ്
31. HAM
32. ജനസേന പാർട്ടി
33. ഹരിയാന ലോഖിത് പാർട്ടി
34. ഭാരത് ധർമ്മ ജന സേന
35. കേരള കാമരാജ് കോൺഗ്രസ്
36. പുതിയ തമിഴകം
37. ലോക് ജൻ ശക്തി പാർട്ടി (രാം വിലാസ് പാസ്വാൻ)
38. ഗൂർഖ നാഷണൽ ലിബറേഷൻ ഫ്രണ്ട്
പ്രതിപക്ഷസഖ്യത്തിൽ അണിനിരക്കുന്ന രാഷ്ട്രീയ കക്ഷികൾ
1. കോൺഗ്രസ്സ്
2. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (ടിഎംസി)
3. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)
4. ആം ആദ്മി പാർട്ടി
5. ജനതാദൾ (യുണൈറ്റഡ്)
6. രാഷ്ട്രീയ ജനതാദൾ (RJD)
7. ജാർഖണ്ഡ് മുക്തി മോർച്ച
8. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി – ശരദ് പവാർ വിഭാഗം
9. ശിവസേന (യുബിടി)
10. സമാജ്‌വാദി പാർട്ടി
11. രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി)
12. അപ്നാ ദൾ (കമേറവാഡി)
13. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ്
14. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)
15. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
16. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ)
17. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ
18. റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി)
19. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്
20. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ)
21. വിടുതലൈ ചിരുതൈകൾ കച്ചി
22. കൊങ്ങുനാട് മക്കൾ ദേശിയ കച്ചി (കെഎംഡികെ)
23. മനിതനേയ മക്കൾ കച്ചി
24. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML)
25. കേരള കോൺഗ്രസ് (എം)
26. കേരള കോൺഗ്രസ് (ജോസഫ്)
Discussion about this post