പാലക്കാട് : മൈക്രോഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. പാലക്കാട് ചിറ്റൂർ വാൽമുട്ടി സ്വദേശി ശിവരാമന്റെ മകൻ ജയകൃഷ്ണനെ (29) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ആഴ്ചയടവായ 716 രൂപ മുടങ്ങിയതിനെ തുടർന്നാണ് സ്ഥാപനത്തിലെ മാനേജറും ജീവനക്കാരിയും വീട്ടിലെത്തി ഭീഷണിപ്പെടുത്തത്. ഇതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് വീട്ടുകാർ പറയുന്നത്.
Discussion about this post