ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ അതീവ ജാഗ്രതാനിർദ്ദേശം. 400 ലധികം പോലീസുകാരെയാണ് ക്ഷേത്രങ്ങളിൽ പലയിടത്തായി വിന്യസിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങൾ രണ്ട് ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്ന് റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചാണ് തകർത്തത്.
പബ്ജി പ്രണയകഥയിലെ നായിക സീമ ഹൈദറിനെ തിരിച്ചയച്ചില്ലെങ്കിൽ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം ആക്രമിക്കുമെന്ന് ഭീഷണി ഉയർന്നിരുന്നു കുപ്രസിദ്ധ കൊള്ളക്കാരനായ റാണോ ഷാർ ആണ് ഭീഷണി മുഴക്കിയത്. ‘ഞങ്ങൾക്ക് ഒരു ആവശ്യം ഉണ്ട്. ഞങ്ങളുടെ പെൺകുട്ടി ഇവിടെ നിന്ന് പോയി. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പോയതാണ്. ഡൽഹിയിൽ പോയിട്ടുണ്ട്. ഇത് മനസ്സിലാക്കുക. നമ്മുടെ പെൺകുട്ടിയെ തിരിച്ചയച്ചില്ലെങ്കിൽ ഹിന്ദു ക്ഷേത്രങ്ങൾ എവിടെയുണ്ടോ അവിടെയെല്ലാം ആക്രമിക്കപ്പെടും. ബഹുമാനം പ്രിയപ്പെട്ടതാണെങ്കിൽ, അത് തിരികെ നൽകുകയെന്നായിരുന്നു ഭീഷണി.ഗംഗാ നദിയിൽ കുളിച്ച് ഹിന്ദുമതം സ്വീകരിക്കുമെന്ന് സീമ പറഞ്ഞതോടെ ഭീഷണിയുടെ സ്വരം കടുത്തിരുന്നു. ഇതേ തുടർന്ന്
സിന്ധ് പോലീസ് മേധാവി ഗുലാം നബി മേമൻ പ്രവിശ്യയിലുടനീളമുള്ള ക്ഷേത്രങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം സിന്ധ് പ്രവിശ്യയിലെ കാഷ്‌മോർ പ്രദേശത്തെ ഹിന്ദുക്കളുടെ ചെറിയ ക്ഷേത്രവും സമീപത്തെ വീടുകളും അക്രമികൾ തകർത്തിരുന്നു. കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി ഈ മേഖലയിൽ സമാധാനപരമായി താമസിക്കുന്ന ഹിന്ദു സമൂഹത്തെ ഉപദ്രവിക്കരുതെന്ന് സിന്ധ് ന്യൂനപക്ഷകാര്യ മന്ത്രി ജിയാൻചന്ദ് എസ്രാനി, കൊള്ളക്കാരോട് അ്രഭ്യർത്ഥിച്ചു.
Discussion about this post