Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

കർക്കിടക കഞ്ഞി ; രോഗപ്രതിരോധത്തിന് ഒരു സമ്പൂർണ്ണ ടോണിക്

by Brave India Desk
Jul 19, 2023, 07:54 pm IST
in Food, Health
Share on Facebook
Tweet
WhatsApp
Telegram

മൂന്നുമാസത്തോളം നീണ്ടുനിൽക്കുന്ന കടുത്ത വേനലിനും ചൂടിനും ശേഷം പെട്ടെന്ന് വരുന്ന മഴക്കാലവും തണുപ്പും ശരീരത്തിന്റെ സന്തുലനാവസ്ഥയ്ക്ക് ഭംഗം വരുത്തുന്നതാണ്. പ്രത്യേകിച്ചും കർക്കിടകം പെരുമഴ നീണ്ടു നിൽക്കുന്ന സമയമാണ്. ശരീരത്തിൽ വാത, പിത്തരസങ്ങൾ അടിഞ്ഞുകൂടുന്ന കാലം. ഈ സമയത്ത് നമ്മുടെ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിർത്താനും ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധത്തിനും എല്ലാമായി പരമ്പരാഗത കാലം മുതലേ മലയാളികൾ തുടർന്നു വന്നിരുന്ന ഒരു ശീലമായിരുന്നു കർക്കിടകത്തിലെ ഔഷധക്കഞ്ഞി അഥവാ കർക്കിടകകഞ്ഞി. പണ്ടുകാലങ്ങളിൽ ഈ കഞ്ഞിക്കായുള്ള ഔഷധക്കൂട്ടുകൾ വേനൽക്കാലങ്ങളിൽ തന്നെ ആളുകൾ ശേഖരിച്ചു വയ്ക്കുമായിരുന്നു. ഉണക്കിയും പൊടിച്ചും ഒക്കെ സൂക്ഷിച്ചുവയ്ക്കുന്ന പച്ചമരുന്നുകൾ നല്ല കുത്തരിയിൽ ഇട്ട് തിളപ്പിച്ച് കുടിച്ചിരുന്ന ആ ഔഷധക്കഞ്ഞി ശരീരത്തെ ആരോഗ്യകരമായി നിലനിർത്താനും മികച്ച ദഹനത്തിനും സഹായിക്കുന്നതായിരുന്നു.

തുടർച്ചയായി പെയ്യുന്ന മഴ ധാരാളം അസുഖങ്ങൾ സമ്മാനിക്കുന്ന ഈ കർക്കിടക കാലത്ത് ദേഹരക്ഷയ്ക്കും രോഗപ്രതിരോധശേഷിയ്ക്കുമായി സ്വയം വീട്ടിൽ തന്നെ ചെയ്യാവുന്ന ഏറ്റവും മികച്ച ചികിത്സയാണ് ഔഷധക്കഞ്ഞി. നവര, ഞവര ഇങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന പ്രത്യേക അരിയാണ് ഔഷധക്കഞ്ഞി തയ്യാറാക്കാനായി ഉപയോഗിക്കാറുള്ളത്. ഈ അരിയോടൊപ്പം നിരവധി ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടങ്ങിയ ഒരു കൂട്ടും ചേർക്കുന്നതാണ് . കുറുന്തോട്ടി വേരാണ് ഔഷധക്കഞ്ഞിയിലെ ഒരു പ്രധാന ചേരുവ. ഒപ്പം ചെറൂള, കീഴാർനെല്ലി, തഴുതാമ, തുളസി, നിലംപരണ്ട, പൂവാംകുറുന്നില, മുയൽച്ചെവിയൻ, തകര,മുക്കുറ്റിവേര്, ഉഴിഞ്ഞ, തൊട്ടാവാടിവേര്, ചെറുകടലാടി… എന്നിങ്ങനെ ഔഷധങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് കൂടെ. സുഗന്ധവ്യഞ്ജനങ്ങളായി ചുക്ക്,ജീരകം,കുരുമുളക്, ഉലുവ എന്നിങ്ങനെയുള്ളവ വേറെയും.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

പണ്ടുകാലങ്ങളിൽ ഈ ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും എല്ലാം വീട്ടിൽ തന്നെയായിരുന്നു അരച്ചും പൊടിച്ചും തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ കർക്കിടക കഞ്ഞി കൂട്ട് അല്ലെങ്കിൽ ഔഷധ കഞ്ഞി കൂട്ട് എന്ന പേരിൽ ഇത് പച്ചമരുന്ന് കടകളിലും ആയുർവേദ കടകളിലും എല്ലാം ലഭ്യമാണ്. കർക്കിടക കഞ്ഞി കുറഞ്ഞത് ഏഴ് ദിവസമെങ്കിലും തുടർച്ചയായി കഴിക്കണം എന്നാണ് പറയപ്പെടുന്നത്. രാത്രിയോ രാവിലെയോ ഇത് കഴിക്കാവുന്നതാണ്. ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്നതോടൊപ്പം ദഹനം മെച്ചപ്പെടുത്തുകയും വാതസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ഹൃദ്രോഗം, ഉദരരോഗങ്ങൾ എന്നിവയ്ക്ക് ശമനം നൽകുകയും ചെയ്യാൻ കർക്കിടകകഞ്ഞിക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്.

Tags:
Share1
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; ബംഗ്ലാദേശിന്റെ നീക്കത്തിന് മുന്നറിയിപ്പുമായി ഇന്ത്യ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies