പത്തനംതിട്ട: കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി.
അതുംമ്പുംകുളത്ത് ഭീതി പടർത്തിയ കടുവയെ ആണ് ചത്ത നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. രോഗ ബാധിതനായാണ് ചത്തതെന്നാണ് സംശയം.
കഴിഞ്ഞ ദിവസം അതുമ്പുംകുളത്തെ ജനവാസ മേഖലയിലെത്തിയ കടുവ ആടിനെ കടിച്ചുകൊന്നിരുന്നു. വരിക്കാഞ്ഞേലിൽ സ്വദേശി അനിലിന്റെ ആടിനെയാണ് കടിച്ച് കൊന്നത്. സംഭവത്തെ തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിസരത്ത് ക്യാമറയും കൂടും സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
Discussion about this post