വാഷിംഗ്ടൺ:
യുഎസിൽ സുഹൃത്തുക്കൾക്കൊപ്പം നടക്കുന്നതിനിടയിൽ ഇടിമിന്നലേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം. അമേരിക്കയിലെ ഹൂസ്റ്റൺ സർവ്വകലാശാലയിലെ ഇൻഫർമേഷൻ ടെക്‌നോളജി വിദ്യാർത്ഥിയായ സുസ്രൂണ്യ കോഡരു എന്ന വിദ്യാർത്ഥിയാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
ഇടിമിന്നലേറ്റ ഉടനെ ഹൃദയസ്തംഭനം ഉണ്ടായ പെൺകുട്ടിയുടെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. ഇതേ തുടർന്ന് അപകടം സംഭവിച്ച അന്ന് മുതൽ പെൺകുട്ടി കോമയിലാണ്. സ്വന്തമായി ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥിനി.
പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വളരെ ചിലവേറിയ ചികിത്സ ആവശ്യമാണെന്ന് ബന്ധുക്കൾ പറയുന്നു. പെൺകുട്ടിക്കായി സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്.
Hello all
This is My Friend @susroonyakoduru She went to USA for Masters.She was hurt by lightning on July 2nd 2023 at Sa Jacinto Houston Now her condition was critical and her parents are trying to reach her.She is fighting for her life alone.She needs huge amount for recovery pic.twitter.com/Rupqp4CHU8— Gayatri Manjula (@GayatriManjula) July 15, 2023
Discussion about this post