ബംഗലൂരു: അന്താരാഷ്ട്ര ചാന്ദ്രദിനമായ ജൂലൈ 20, ഐ എസ് ആർ ഒയെ സംബന്ധിച്ച് ശുഭാപ്തിവിശ്വാസത്തിന്റെ ദിവസമായിരുന്നു. ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 നാലാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി സുരക്ഷിതമായി മുന്നോട്ട് നീങ്ങുന്നു എന്ന വാർത്തയാണ് ഐ എസ് ആർ ഒ പങ്കുവെച്ചിരിക്കുന്നത്.
ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം ഉയർത്തൽ ജൂലൈ 25നാണ്. ചന്ദ്രയാൻ-3 ലക്ഷ്യത്തോട് അടുക്കുകയാണെന്ന് ഐ എസ് ആർ ഒ വൃത്തങ്ങൾ അറിയിച്ചു.
ജൂലൈ 14നായിരുന്നു ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഇന്ത്യ വിക്ഷേപിച്ചത്. ശാസ്ത്രലോകത്തിന് സുപ്രധാനമായ പല അറിവുകളും നൽകാൻ ഈ ദൗത്യത്തിന് സാധിക്കുമെന്ന് വിക്ഷേപണ വേളയിൽ ഐ എസ് ആർ ഒ ചെയർമാൻ സോമനാഥ് എസ് അറിയിച്ചിരുന്നു. ഓഗസ്റ്റ് 23നാണ് ചന്ദ്രയാന്റെ സോഫ്റ്റ് ലാൻഡിംഗ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
Discussion about this post