ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർക്കെതിരെ പരോക്ഷമായി ഭീഷണി മുഴക്കി കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇയാൾ പറയുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ എന്നിവരുടെ വിദേശ സന്ദർശനത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 125000 ഡോളർ പാരിതോഷികം നൽകുമെന്ന് ഗുർപത്വന്ത് സിംഗ് പ്രഖ്യാപിച്ചു. വീഡിയോ സന്ദേശത്തിലാണ് പ്രഖ്യാപനം.
നിജ്ജാറിന്റെ മരണത്തിന് ജയ്ശങ്കറും അമിത്ഷായും ആണ് ഉത്തരവാദികളെന്നും ഇതിന് മറുപടി നൽകുമെന്നും ഇയാൾ വീഡിയോയിൽ ഭീഷണിപ്പെടുത്തുന്നു. ഓഗസ്റ്റ് 15 ന് ഒട്ടാവ, ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ ഉപരോധിക്കാൻ കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനികളോട് ഇയാൾ ആഹ്വാനം ചെയ്തു.
അമിത് ഷാ, ജയ്ശങ്കർ, സഞ്ജയ് കുമാർ വർമ എന്നിവരുടെ തലയ്ക്ക് പാരിതോഷികം നൽകുമെന്ന് കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ രഹസ്യാന്വേഷണ ഏജൻസികളെയും പ്രാദേശിക നിയമപാലകരെയും അറിയിച്ചിട്ടുണ്ടെന്ന് ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു വ്യക്തമാക്കി.
എന്നാൽ അമിത് ഷാ, ജയ്ശങ്കർ, കാനഡയിലെ ഇന്ത്യൻ പ്രതിനിധി എന്നിവരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമായി കണക്കാക്കാനാവില്ലെന്ന് ദേശീയ സുരക്ഷാ ഉപദേശ്ടാവ് ചൂണ്ടിക്കാട്ടി.
അതേസമയം ഇത് ആദ്യമായ ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ നിജ്ജാറിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണി മുഴക്കുന്നത്.
പന്നൂൻ കൊല്ലപ്പെട്ടുവെന്ന ഊഹാപോഹങ്ങൾക്കിടെയാണ് ഇയാൾ നേരിട്ട് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.”ഹർദീപ് നിജ്ജാർ എന്റെ ഇളയ സഹോദരനായിരുന്നു, ഞങ്ങൾക്ക് 20 വർഷത്തിലേറെയായി ബന്ധമുണ്ടായിരുന്നു. അവന്റെ മരണത്തിന് ഞങ്ങൾ പ്രതികാരം ചെയ്യും”. യുഎൻ ആസ്ഥാനത്തിന് മുന്നിൽ ചിത്രീകരിച്ച നാടകീയമായ വീഡിയോ പുറത്തുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പന്നൂൻ ഭീഷണി മുഴക്കിയത്.
Discussion about this post