Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Literature

ഇന്നത്തെ സെൻ കഥ: ഓ അങ്ങനെയോ?

സെൻ ധ്യാനരീതിയിലെ ചെറു കഥകൾ

by Brave India Desk
Jul 22, 2023, 06:37 am IST
in Literature, Culture, Article
Meditation, Zen Stories, Mindfulness, Philosophy, Zen Koans, Japanese Buddhism, Buddhism, Zen Flesh Zen Bones

Meditation, Zen Stories, Mindfulness, Philosophy, Zen Koans, Japanese Buddhism, Buddhism, Zen Flesh Zen Bones

Share on FacebookTweetWhatsAppTelegram

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെൻ ഗുരു മുജു എഴുതിയ ഷസേകി-ഷു എന്ന കൃതിയിൽ നിന്നാണ് പ്രധാനമായും ഇന്ന് നമ്മൾ കാണുന്ന സെൻ കഥകളെല്ലാം വിവർത്തനം ചെയ്യപ്പെട്ടത്. ജപ്പാനിലെ മറ്റ് സെൻ ഗുരുക്കന്മാരുടെ കൃതികളിലും ഇത്തരം കഥകൾ കണ്ടെത്താനാകും. ധ്യാനിക്കാനാണ് ഈ കഥകൾ ഉപയോഗിക്കുന്നത്.

ഇന്നത്തെ ധ്യാന കഥ

Stories you may like

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

ഓ അങ്ങനെയോ?

ഹകുവിൻ എന്നൊരു ധ്യാനഗുരുവുണ്ടായിരുന്നു. പരിശുദ്ധമായ ജീവിതം നയിച്ചുപോന്ന അദ്ദേഹത്തെ ഗ്രാമവാസികൾ വളരെയധികം ഇഷ്ടപ്പെട്ടു, ആദരിച്ചു.

ഗ്രാമത്തിലെ പ്രധാന വ്യാപാരിയായിരുന്നു അദ്ദേഹത്തിൻ്റെ അയൽക്കാരൻ. അയൽക്കാരൻ്റെ മകളായ, അവിവാഹിതയായ സുന്ദരി ഗർഭിണിയാണെന്ന് ഒരുനാൾ വീട്ടുകാർ  കണ്ടെത്തി.

പെൺകുട്ടിയെ ചോദ്യം ചെയ്തു. ആദ്യമൊന്നും അവൾ ഉത്തരവാദി ആരാണെന്ന് പറഞ്ഞില്ല. ചോദ്യം ചെയ്യൽ കഠിനമായപ്പോൾ അവൾ പറഞ്ഞു. ‘ഗർഭത്തിനുത്തരവാദി ഹകുവിൻ ഗുരു ആണ്’.

എല്ലാവരും അമ്പരന്നു. മാതാപിതാക്കൾ നാട്ടുകാരുമൊത്ത് ഗുരുവിൻ്റെ കുടിലിലേക്ക് ചെന്നു. വളരെനേരം ഭർത്സിച്ച ശേഷം കാര്യങ്ങൾ പറഞ്ഞു.

അദ്ദേഹം ചോദിച്ചു: ‘ഓ അങ്ങനെയോ?’

പെൺകുട്ടിയേയും ജനിക്കാനിരിക്കുന്ന കുഞ്ഞിനേയും കൈയ്യേൽക്കണമെന്ന് നാട്ടുകാർ വിധിച്ചു. പിറ്റേന്ന് മുതൽ ആ പെൺകുട്ടി ഹകുവിൻ്റെ കുടിലിൽ താമസമായി.

നാളുകൾ കഴിഞ്ഞു

പ്രസവം കഴിഞ്ഞു. ഗുരു വളരെ പണിപ്പെട്ട് രാവുപകൽ പണിയെടുത്ത് പണമുണ്ടാക്കി കുട്ടിയ്ക്കും അമ്മക്കും വേണ്ടതെല്ലാം എത്തിച്ചു. കുഞ്ഞിനെ പൊന്നുപോലെ നോക്കി. യുവതിയേയും സ്നേഹമോടെ പരിചരിച്ചു. കുഞ്ഞിന് ഹകുവിനോടായിരുന്നു ഏറ്റവും ഇഷ്ടം.

കുഞ്ഞിനും അമ്മക്കും വേണ്ടതെല്ലാമുണ്ടാക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഹകുവിനെ നാട്ടുകാരെല്ലാം കളിയാക്കി. വഴിപിഴച്ച ഗുരുവിനെ അങ്ങാടിയിൽ വച്ച് അസഭ്യം പറഞ്ഞു. ഒരിക്കൽ ചീമുട്ടയെറിയുക പോലുമുണ്ടായി. ഹകുവിൻ ഒന്നും പറഞ്ഞില്ല.

ഇതൊക്കെ ആ യുവതിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ചന്തയിലെ മറ്റൊരു വ്യാപാരിയുടെ മകനായിരുന്നു കുഞ്ഞിൻ്റെ അച്ഛൻ. കുടുംബങ്ങൾ തമ്മിൽ ശത്രുതയുണ്ടായതുകൊണ്ടാണ് അവരിരുവരും കാര്യം രഹസ്യമാക്കി വച്ചത്. പെൺകുട്ടിയും കാമുകനും വിവരങ്ങളെല്ലാം മാതാപിതാക്കളെ ധരിപ്പിച്ചു. എല്ലാവർക്കും കൊടിയ പശ്ചാത്താപമുണ്ടായി. നാട്ടുകാരും വീട്ടുകാരും യുവതിയും കാമുകനും ഒരുമിച്ച് ഹകുവിൻ്റെ കുടിലിനു മുന്നിലെത്തി അദ്ദേഹത്തോട് മാപ്പിരന്നു സാഷ്ടാംഗ നമസ്കാരം ചെയ്തു.

ഹകുവിൻ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞിനെ അമ്മയുടെ കൈയ്യിൽ ഏൽപ്പിച്ചു.

അദ്ദേഹം ചോദിച്ചു: ‘ഓ അങ്ങനെയോ?’

Tags: Japanese BuddhismZen Flesh Zen BonesmeditationBuddhismZen StoriesMindfulnessPhilosophyZen Koans
Share4TweetSendShare

Latest stories from this section

‘ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളുണ്ടാകാം, അവയിൽ നിന്ന് ഒളിച്ചോടിയെന്ന് കരുതി അവ ഒരിക്കലും ഇല്ലാതാകില്ല’; ഇന്നും ഭഗവദ്ഗീത പകർന്നു നൽകുന്ന ചില പാഠങ്ങളുണ്ട്

Coimbatore car bomb blast site aftermath

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: അഞ്ച് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവായത് വൻ ഗൂഢാലോചന

എന്റെ അമ്മയുടെ സ്നേഹം കിട്ടാൻ ഭാഗ്യമില്ലായിരുന്നു; ചേച്ചിയിലൂടെ എനിക്കത് കിട്ടി; അടുത്ത ജന്മത്തിൽ ചേച്ചിയുടെ മകളായി ജനിക്കണം ; ഹൃദയസ്പർശിയായ കുറിപ്പ്

വിഷുക്കണി ഇങ്ങനെ ഒരുക്കിയാല്‍ വീട്ടില്‍ ഐശ്വര്യവും സമ്പത്തും കുമിഞ്ഞു കൂടും : കാണേണ്ട സമയം എപ്പോൾ?

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies