നാഗോൺ : അസമിലെ നാഗോണിൽ അഞ്ച് കോടി വില വരുന്ന മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് മൂന്ന് പേരെ അറസ്റ്റു ചെയ്തു. ചാനു ഷെയിഖ്, ഗുൽസാർ ഹുസൈൻ, നിസാമുദ്ദീൻ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ ക്രിസ്റ്റിയൻബസ്ത്തി പ്രദേശങ്ങളിൽ നാഗോൺ ജില്ല പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്ന് 800 ഗ്രാം വില വരുന്ന ഹെറോയിനാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
മൂന്ന് പേരും ചേർന്ന് ദിമാപൂരിൽ നിന്നും നാഗോണിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. 800 ഗ്രാം വരുന്ന ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് ജില്ല പോലീസ് മേധാവി നബനീത് മഹണ്ഡ പറഞ്ഞു. പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലും വലിയ അളവിൽ മയക്കുമരുന്ന് ഈ പ്രദേശങ്ങളിൽ നിന്നും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് കരിഗഞ്ച് ജില്ലയിൽ നിന്നും 6 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
Discussion about this post