ന്യൂഡൽഹി: തന്റെ 500 ാം അന്താരാഷ്ട്ര മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി സന്തോഷത്തിന്റെ നെറുകയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഇപ്പോൾ. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ 121 റൺസാണ് താരം നേടിയത്. അഞ്ചു വർഷങ്ങൾക്ക് ശേഷം വിദേശത്ത് കോഹ്ലി സെഞ്ച്വറി നേടിയതാണ് ആരാധകരെ ഇത്രയധികം സന്തോഷത്തിലാഴ്ത്തിയത്. ഈ മത്സരത്തിന് ശേഷം നടന്ന ഒരു സംഭവമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
കോഹ്ലി ബാറ്റ് ചെയ്യുമ്പോൾ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ച വിൻഡീസ് വിക്കറ്റ് കീപ്പർ ജോഷ്യ ഡി സിൽവയും ഇന്ത്യൻ താരവും തമ്മിലുളള സംഭാഷണങ്ങളായിരുന്നു. കോഹ്ലി സെഞ്ച്വറി നേടാൻ താനും ആഗ്രഹിക്കുന്നതായി ജോഷ്വ പറഞ്ഞിരുന്നു. താൻ ഒരു വലിയ കോഹ്ലി ആരാധകനാണെന്നും, അതിനാൽതന്നെ കോഹ്ലി മത്സരത്തിൽ സെഞ്ചുറി നേടണമെന്നും ജോഷ്വ ഡി സിൽവ പറഞ്ഞിരുന്നു. ഇതിനൊപ്പം തന്റെ മാതാവിനെ പറ്റിയും ജോഷ്വാ ഡീ സിൽവ കോഹ്ലിയോട് സംസാരിക്കുകയുണ്ടായി. ‘എന്റെ മാതാവ് എന്നെ വിളിച്ച് ഒരു കാര്യം പറഞ്ഞിരുന്നു. വിരാട് കോഹ്ലിയുടെ കളി കാണാനാണ് ഞാൻ സ്റ്റേഡിയത്തിലേക്ക് വരുന്നതെന്ന്. അതെനിക്ക് വിശ്വസിക്കാനായില്ല. സ്റ്റമ്പ് മൈക്കിലൂടെയാണ് ഈ വാക്കുകൾ ആരാധകർ കേട്ടത്.
തന്റെ ആരാധനാപാത്രത്തെ കാണാനായി സീനിയർ ഡി സിൽവ എത്തിയ ദൃശ്യമാണ് വൈറലാവുന്നത്. ണ്ടാം ദിന മത്സരം കഴിഞ്ഞ് താരങ്ങൾ മടങ്ങുന്ന സമയത്ത് കോലിയെ കാണുന്നതിനായി സ്റ്റേഡിയത്തിന് പുറത്ത് കരീബിയൻ വിക്കറ്റ് കീപ്പറുടെ അമ്മ കാത്ത് നിന്നിരുന്നു. ടീം ബസിലേക്ക് കയറാൻ എത്തിയ വിരാട് കോലിയുടെ അരികിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു സീനിയർ ഡി സിൽവ സന്തോഷം പ്രകടിപ്പിച്ചത്. താരത്തെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞായിരുന്നു സീനിയർ ഡി സെൽ സന്തോഷം പ്രകടിപ്പിച്ചത്.
കോഹ്ലി അത്ഭുതകരവും അനുഗ്രഹീതനുമായ മനുഷ്യനാണ്. ഏറെ കഴിവുള്ളയാളാണ് അദ്ദേഹം. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളാണ് കോലി. തൻറെ മകന് അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച ബഹുമതിയായി കരുതുന്നു. തൻറെ മകനും കോലിയുടെ പാത പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. കോലിക്കൊപ്പം ചിത്രങ്ങളുമെടുത്താണ് പോർച്ചുഗീസുകാരിയായ സീനിയർ സിൽവ മടങ്ങിയത്.
Discussion about this post