കൊൽക്കത്ത: പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ത്യജിച്ച ജവാന്മാരെ അധിക്ഷേപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഭീകരാക്രമണം വ്യജമാണെന്ന് ആയിരുന്നു മമത ബാനർജി പറഞ്ഞത്. വിവാദ പരാമർശത്തിൽ മമതയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
പൊതുജനറാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ വിവാദ പരാമർശം. ബിജെപി സർക്കാരിനെയും കേന്ദ്രത്തെയും പരിപാടിയിൽ രൂക്ഷമായി വിമർശിക്കുകയായിരുന്നു മമതാ ബാനർജി. ഇതിനിടെയാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. ബംഗാളിനെ മനപ്പൂർവ്വം അവഹേളിക്കാൻ പുൽവാമ പോലുള്ള സംഭവങ്ങൾ കൃത്രിമമായി ഉണ്ടാക്കുകയാണെന്ന് മമതാ ബാനർജി പറഞ്ഞു. മാൾഡയിലെ സംഭവത്തെ രാഷ്ട്രീയ വത്കരിക്കേണ്ടകാര്യമില്ല. മോഷ്ടിച്ചതിനാണ് പ്രദേശവാസികൾ സ്ത്രീകളെ മർദ്ദിച്ചത്. രണ്ട് സ്ത്രീകളും ചേർന്ന് കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചു. ഇതോടെ നാട്ടുകാർ പിടിച്ചുകെട്ടുകയായിരുന്നു.
നാട്ടുകാർ നിയമം കയ്യിലെടുക്കുന്ന സംഭവമാണ് ഉണ്ടായത്. എന്നിരുന്നാലും പോലീസ് കൃത്യസമയത്ത് എത്തി പ്രശ്‌നം പരിഹരിച്ചു. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും മമത വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രണ്ട് ദളിത് സ്ത്രീകളെ നഗ്നരാക്കി മർദ്ദിച്ച് തെരുവിലൂടെ നടത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ ആരംഭിച്ചത്. സംഭവത്തിൽ മമതയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. ഇതിനിടെയാണ് പുൽവാമയിൽ രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികരെ അവഹേളിച്ച് മമതാ ബാനർജി രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post