ഡെൻമാർക്ക് : ഇറാഖി എംബസിക്ക് മുന്നിൽ ഖുർആൻ കത്തിച്ച് പ്രതിഷേധം. ഡെൻമാർക്കിലെ കോപ്പൻഹേഗനിലുളള ഇറാഖ് എംബസിക്ക് മുന്നിൽ വെച്ചാണ് ഖുർആൻ കത്തിച്ചത്. തുടർന്ന് ഇറാഖി പതാക നിലത്തെറിഞ്ഞ് ചവിട്ടികൂട്ടി. ബാഗ്ദാദിനെ സ്വീഡിഷ് എംബസിക്ക് നേരെ നടന്ന ആക്രണണത്തിന് പ്രതികാരമായാണ് ഇങ്ങനെ ചെയ്തത് എന്ന് പ്രതിഷേധം നടത്തിയ ഡാൻസ്‌കെ പാട്രിയോട്ടർ ഗ്രൂപ്പ് പറഞ്ഞു.
ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിന് സമീപത്ത് സ്റ്റീൽ ട്രേയിൽ വെച്ചാണ് ഖുർആൻ കത്തിക്കുന്നത്. തുടർന്ന് ഇറാഖ് ദേശീയ പതാകയും സംഘത്തിലെ ആളുകൾ കത്തിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ തുർക്കി എംബസിക്ക് മുന്നിൽ വെച്ച് ഖുർആനും തുർക്കി പതാകയും കത്തിച്ചത് ഈ സംഘം തന്നെയാണ്.
ഇതിന് പിന്നാലെ ഇറാഖിലെ ഡാനിഷ് എംബസിക്ക് നേരെയും ആക്രമണം നടന്നു. കഴിഞ്ഞ
വ്യാഴാഴ്ച, സ്വീഡനിൽ താമസിക്കുന്ന മുൻ മുസ്ലീം ഇറാഖ് അഭയാർത്ഥി സൽവാൻ മോമിക, സ്റ്റോക്ക്‌ഹോമിലെഇറാഖ് എംബസിക്ക് മുന്നിൽ വെച്ച് ഖുർആനും ഇറാഖ് പതാകയും ചവിട്ടുകയും കേടുവരുത്തുകയും ചെയ്തിരുന്നു. ഇത് കത്തിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെങ്കിലും അത് നടന്നില്ല.
സ്വീഡനിലെ കോടതിയുടെ അനുമതിയോട് സ്വീഡിഷ് യുവാവ് ഖുർആൻ കത്തിച്ചതാണ് ഈ പ്രതിഷേധങ്ങൾക്കെല്ലാം തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ സ്വീഡനെതിരെ പാകിസ്താനും ഇറാഖും രംഗത്തെത്തുകയും ഇറാഖിലെ സ്വീഡിഷ് എംബസിക്ക് നേരെ ആക്രമണം നടക്കുകയുമുണ്ടായി. കഴിഞ്ഞ ദിവസം ബാഗ്ദാദിലുളള സ്വീഡിഷ് എംബസിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. മുദ്രാവാക്യം മുഴക്കിക്കൊണ്ട് അക്രമികൾ എംബസിക്ക് തീയിടുകയായിരുന്നു.
Discussion about this post