ന്യൂഡൽഹി : മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിന് അറസ്റ്റിലായവർ ആർ.എസ്.എസുകാരാണെന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ വൈസ് പ്രസിഡന്റുമായ സുഭാഷിണി അലി മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മാപ്പ് പറച്ചിൽ. ആത്മാർത്ഥമായി മാപ്പ് പറയുന്നു എന്ന തലക്കെട്ടോടെയായിരുന്നു സുഭാഷിണി അലി തെറ്റ് തിരുത്തിയത്.
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച സംഭവത്തിൽ അറസ്റ്റിലായത് സ്വയംസേവകരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുഭാഷിണിയുടെ ട്വീറ്റ്. എന്നാൽ ചിത്രത്തിലുള്ളത് ബിജെപി മണിപ്പൂർ സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗും മകനുമായിരുന്നു. കേരളത്തിലെ ചില സിപിഎം പ്രൊഫൈലുകളും ചിത്രം പ്രചരിപ്പിച്ചു. ഇതേ തുടർന്ന് സിംഗ് പരാതി നൽകുമെന്ന് പ്രഖ്യാപിച്ചു. “എന്റെയും മകന്റേയും ചിത്രം നിങ്ങൾ എന്തിനാണിങ്ങനെ പ്രചരിപ്പിക്കുന്നത്. നമുക്ക് കോടതിയിൽ കാണാം“ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെയാണ് സുഭാഷിണി അലി ക്ഷമാപണവുമായി രംഗത്തെത്തിയത്.
This is incorrect. Sincere apologies https://t.co/YRFaOVX4mU
— Subhashini Ali (@SubhashiniAli) July 23, 2023
മണിപ്പൂരിൽ നടക്കുന്ന വംശീയ സംഘർഷത്തിൽ യാതൊരു പങ്കുമില്ലാത്ത ആർ.എസ്.എസിനെതിരെ നിരവധി വ്യാജപ്രചാരണങ്ങളാണ് അരങ്ങേറുന്നത്. ഇതിനെതിരെ സംസ്ഥാനത്ത് നിരവധി പരാതികളാണ് നൽകിയിട്ടുള്ളത്. സംസ്ഥാന ഡിജിപിക്കും പരാതികൾ നൽകിയിട്ടുണ്ട്. സിപിഎമ്മിന്റെ നേതൃത്വത്തിൽ മതതീവ്രവാദികൾക്കൊപ്പം ചേർന്നാണ് ശക്തമായ വ്യാജപ്രചാരണം നടത്തുന്നതെന്ന് ആർ.എസ്.എസ് പരാതിയിൽ ചൂണ്ടിക്കാട്ടി.
Discussion about this post