അമരാവതി : നടൻ സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം. രണ്ടാം വർഷ ബിരുദ്ധ വിദ്യാർത്ഥികളായ എൻ വെങ്കടേഷ് (19), പി സായി (20) എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം.
ഇന്നലെ ആയിരുന്നു സൂര്യയുടെ പിറന്നാൾ ആഘോഷം നടന്നത്. ഇതിന്റെ ഭാഗമായി കോളേജിൽ സൂര്യയുടെ ഫ്‌ളക്‌സ് സ്ഥാപിക്കുന്നതിനിടെ ഇരുവർക്കും അടുത്തുളള വൈദ്യുത ലൈനിൽ നിന്ന് ഷോക്കടിച്ചു മരിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിദ്യാർത്ഥികളുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം കോളേജ് അധികൃതർക്കാണെന്ന് സായിയുടെ സഹോദരി അനന്യ പറഞ്ഞു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അവരാണെന്നും അനന്യ കൂട്ടിച്ചേർത്തു.
Discussion about this post