തിരുവനന്തപുരം : തലശ്ശേരി എംഎൽഎയും, നിയമസഭാ സ്പീക്കറുമായ എ എൻ ഷംസീർ ഹിന്ദു വിശ്വാസങ്ങൾക്ക് എതിരെ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ പരാതി നൽകി ബിജെപി. സ്പീക്കർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ബിജെപി സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി അഡ്വ. ആർ എസ് രാജീവ് ആണ് പരാതി നൽകിയത്.
കഴിഞ്ഞ 21 ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ ആണ് ഷംസീർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക വിശ്വാസത്തെക്കുറിച്ച് വാചാലനായ സ്പീക്കർ ഹൈന്ദവ വിശ്വാസങ്ങളെ ഇകഴ്ത്തി സംസാരിക്കുന്നത് വർഗ്ഗീയ സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ്. ഷംസീറിന്റെ ഈ പ്രവർത്തി ഇന്ത്യൻ ശിക്ഷാനിയമം 153A, 295A എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണെന്ന് പരാതിയിൽ പറഞ്ഞു.
എംഎൽഎയും, കേരള നിയമസഭാ സ്പീക്കറുമായ ആളാണെന്നുള്ളത് കുറ്റത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. തന്റെ പ്രസ്താവന ലോകമെങ്ങും ഉള്ള ജനങ്ങൾ കാണും എന്ന ഉത്തമ ബോധ്യത്തോടു കൂടി തന്നെയാണ് ഷംസീർ നടത്തിയത്. ഇത് സത്യപ്രതിജ്ഞ ലംഘനവും, ഭരണഘടനാ വിരുദ്ധവുമാണ്. അതിനാൽ ഷംസീറിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു.
Discussion about this post