പത്തനംതിട്ട: പിറന്നാളിന് അയ്യനെ വണങ്ങി ബാലതാരം ദേവനന്ദ. ശബരിമല ദർശനത്തിന്റെ വിവരം ദേവനന്ദ സമൂഹമാദ്ധ്യമത്തിലൂടെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ദേവനന്ദയുടെ പത്താം പിറന്നാളാണ് ഇന്ന്.
രാവിലെയോടെയായിരുന്നു ദേവനന്ദ ശബരിമല ദർശനം നടത്തിയത്. മാലയിട്ട് കറുപ്പണിഞ്ഞ് തൊഴുകയ്യോടെ നിൽക്കുന്ന വീഡിയോ ആണ് ദേവനന്ദ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇനി അയ്യനെ കാണാൻ 40 വർഷം കാത്തിരിക്കണമെന്നും ബാലതാരം വീഡിയോയ്ക്കൊപ്പം കുറിച്ചു.
‘ ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിന് വേണ്ടിയുള്ള കാത്തിരിപ്പും, കഴിഞ്ഞ ദിവസം മലയിൽ പോയി ഭഗവാനെ കണ്ടപ്പോൾ’ എന്നായിരുന്നു ദേവനന്ദ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ദേവനന്ദയുടെ ശബരിമല ദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശബരിമല പശ്ചാത്തലമാക്കിയുള്ള സിനിമ മാളികപ്പുറത്തിലെ അഭിനയമാണ് ദേവനന്ദ സിനിമാ പ്രേഷകരുടെ മനംകവർന്നത്. അടുത്തിടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്നും ദേവനന്ദയെ തഴഞ്ഞത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
Discussion about this post