ന്യൂഡൽഹി : എല്ലാ പ്രതിസന്ധികളെയും മറികടന്ന് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ. 2023 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 6.1 ശതമാനത്തിൽ എത്തുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ .2 ശതമാനം വളർച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ മഹാമാരി, പ്രളയം എന്നീ പ്രതികൂല സാഹചര്യങ്ങൾ ശക്തമായി നേരിട്ട ഇന്ത്യയ്ക്ക് സാമ്പത്തിക സ്ഥിരത കൈപിടിയിലാക്കാൻ സാധിച്ചിരുന്നു.
2022 ന്റെ നാലാം പാദത്തിൽ ആഭ്യന്തര നിക്ഷേപം ശക്തമായതാണ് സാമ്പത്തിക മേഖലയിൽ വന്ന അപ്രതീക്ഷിത വളർച്ചയ്ക്ക് കാരണമായത്.
അന്താരാഷ്ട്ര നാണയനിധി നൽകുന്ന കണക്കനുസരിച്ച് ലോകത്തെ മൊത്തം സാമ്പത്തിക വളർച്ച കുറഞ്ഞു വരികയാണ്. 3.5 ശതമാനമായിരുന്നു 2022 ലെ അന്താരാഷ്ട്ര സാമ്പത്തിക വളർച്ച. 2023 ലും 2024 ലും ഇത് 3 ആയി കുറയാൻ സാധ്യതയുണ്ടെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. 2022 ൽ ആഗോളതലത്തിൽ 8.7 % പണപെരുപ്പമാണ് ഉണ്ടായിരുന്നത്. 2023 ൽ ഇത് 6.8% ആയും, 2024 ൽ 5.2% ആയും കുറഞ്ഞുവരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
റഷ്യ യുക്രയ്ൻ യുദ്ധം, പ്രതികൂല കാലാവസ്ഥ, ധനകാര്യ നയങ്ങളിലെ പ്രതിസന്ധി എന്നിവയെല്ലാം പണപെരുപ്പത്തിന് കാരണമായിരുന്നു. ധനകാര്യ മേഖലകളെ ഏകീകരിക്കുന്നതിലൂടെ മാത്രമേ ലോകത്തെ സാമ്പത്തിക സ്ഥിരത കൈവരിക്കാനാകൂ എന്നാണ് സാമ്പത്തിക വിദഗദ്ധരുടെ വിലയിരുത്തൽ.
Discussion about this post