ന്യൂഡൽഹി : ഇന്ത്യയുടെ ബഹുമാനവും അന്തസ്സും നിലനിർത്താൻ നിയന്ത്രണ രേഖ മറികടക്കാനും തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഈ സാഹചര്യത്തിൽ ജനങ്ങൾ സൈന്യകർക്ക് എല്ലാ പിന്തുണയും നൽകണമെന്നും അദ്ദേഹം പറഞ്ഞു. കാർഗിൽ വിജയ് ദിവസിനോട് അനുബന്ധിച്ച് കാർഗിൽ യുദ്ധ സ്മാരകത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
”പാകിസ്താൻ നമ്മളെ പുറകിൽ നിന്ന് കുത്തുകയായിരുന്നു. അന്ന് യുദ്ധം ചെയ്യാൻ നമ്മൾ നിർബന്ധിതരായി. രാജ്യത്തിന് പ്രഥമ പരിഗണന നൽകിക്കൊണ്ട് സ്വന്തം ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ഞാൻ ആദരവ് അർപ്പിക്കുന്നു” രാജ്‌നാഥ് സിംഗ് പറഞ്ഞു.
യുദ്ധം നടക്കമ്പോഴെല്ലാം രാജ്യത്തെ ജനങ്ങൾ സൈനികർക്ക് എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. ഇനിയും അത്തരം സാഹചര്യങ്ങളിൽ ജനങ്ങൾ സൈന്യത്തോടൊപ്പം നിലകൊളളക്കണം. രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാണ്. വേണമെങ്കിൽ നിയന്ത്രണ രേഖ മറികടക്കാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തി അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. മൂന്ന് സേനയുടെയും മേധാവിമാർ യുദ്ധസ്മാരകത്തിൽ എത്തി. വ്യോമസേന മേധാന എയർ ചീഫ് മാർഷൽ വി ആർ ചൗധരി, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗധരി, ഇന്ത്യൻ നാവിക സേന ചീഫ് അഡ്മിറൽ ആർ ഹരി കുമാർ എന്നിവർ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായി പുഷ്പചതക്രം അർപ്പിച്ചു.
Discussion about this post