കാസർകോട്: കാഞ്ഞങ്ങാട് റാലിയ്ക്കിടെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവത്തിൽ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു.
മുസ്ലീം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുൾ സലാം, ഷെരീഫ്, ആഷിർ, അയൂബ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് അറസ്റ്റിലായത്. കൊലവിളി മുദ്രാവാക്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. മതവികാരം വ്രണപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു മണിപ്പൂരിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി റാലി നടത്തിയത്. ഇതിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം . സംഭവത്തിൽ 300 ഓളം പേർക്കെതിരെ കാസർകോട് ഹൊസ്ദുർഗ് പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post