മാഡ്രിഡ്: ബ്രിട്ടീഷ് റാപ്പർ ജിഹാദിയായ അബേൽ മജീദ് അബ്ദുൾ ബാരിയെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ബീറ്റിൽസ് അംഗമാണ് ജിഹാദി ജോൺ എന്ന് അറിയപ്പെടുന്ന ഇയാൾ.
കാഡിസിലെ പ്യൂർട്ടോ ഡി സാന്താ മരിയയിലെ എൽ പ്യൂർട്ടോ ജയിലിൽ ജയിൽ ഗാർഡുകളാണ് ജിഹാദി ജോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 32 കാരനായ ഇയാൾ തീവ്രവാദ കുറ്റത്തിന് മാഡ്രിഡിൽ വിചാരണ നേരിടുകയായിരുന്നു. സിറിയയിൽ രൂപീകരിച്ച ജിഹാദി സെല്ലിന്റെ തലവനായിരുന്നു ഇയാൾ.ഈ കഴിഞ്ഞ 14 ാം തീയതിയാണ് ഇയാൾ പ്രതിയായ കേസിലെ വിചാരണ പൂർത്തിയായത്. കോടതി വിധി വരും മുൻപേയാണ് മരണം.
ജിഹാദി ജോൺ ഐഎസിൽ ചേർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇയാളുടെ ബ്രിട്ടീഷ് പൗരത്വം എടുത്തുകളയുകയായിരുന്നു. 2020ൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സ്പെയിനിൽ വെച്ചാണ് ജിഹാദി ജോൺ അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിനിടെ, താൻ അഹമ്മദ് മുഹമ്മദ് അൽ ഔലാബി എന്ന സിറിയൻ പൗരനാണെന്നാണ് ജോൺ അവകാശപ്പെട്ടത്.
Discussion about this post