കാഞ്ചനമാലയുടെ ജീവിതം ത്യാഗനിര്‍ഭരമല്ലെന്ന നടന്‍ സിദ്ധിഖിന്റെ പ്രസ്താവന വിവാദമായി. പ്രണയത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി കാഞ്ചനമാസ സ്വയം അവരോധിതരാവുകയായി രുന്നുവെന്നും പ്രമുഖ സിനിമ താരം സിദ്ദീഖ് പറഞ്ഞതിന് മറുപടിയുമായി കാഞ്ചന മാല രംഗത്തെത്തിതോടെ വിവാദം കൊഴുത്തു.
ഒരു പ്രമുഖ സിനിമാവാരികയില്‍ നടന്‍ സിദ്ദീഖ് പറഞ്ഞ വാചകങ്ങളാണ് വിവാദമായത്. കഴിഞ്ഞ കുറെ ദിവസങ്ങളായി എന്ന അലട്ടിക്കൊണ്ടിരിക്കുന്ന വിഷയമാണ് കാഞ്ചനമാലയുടെ പ്രസ്താവനകള്‍. മുള്ളുവെച്ച സംസാരങ്ങള്‍, അധികവും മാധ്യമങ്ങളിലൂടെയാണ് കേട്ടത്. അപ്പോള്‍ മനസ്സില്‍ നാമ്പിട്ട സംശയങ്ങളാണ്. എന്റെ മാത്രം അഭിപ്രായങ്ങളാണ് ഞാന്‍ തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നതും’. ..
കാഞ്ചനമാലയുടേത് ത്യാഗനിര്‍ഭരമായ ഒരു പ്രണയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരാളെ പ്രണയിച്ചു. അയാളെ എന്നന്നേക്കുമായി നഷ്ടമായി, അതിന്റെ പേരില്‍ ഒറ്റക്ക് ജീവിക്കാന്‍ തീരുമാനിച്ചു. അങ്ങനെയൊരു കാഞ്ചനമാല മാത്രമല്ല നമുക്കുള്ളത്. ചുറ്റിനും അങ്ങനെ നിരവധി പുരുഷന്മാരുണ്ട.അപ്പോള്‍ കാഞ്ചനമാല മാത്രം എങ്ങനെയാണ് അനശ്വര പ്രണയത്തിന്റെ വക്താവാകുന്നത്.
അന്നത്തെ കാലത്ത് ഒരു പയ്യനെ പ്രണയിച്ചിരുന്ന പെണ്ണിനെ സ്വീകരിക്കാന്‍ ആരും പെട്ടെന്ന് തയ്യാറാകുമായിരുന്നില്ല. …ആ യാഥാര്‍ത്ഥ്യത്തിന് നേരെയും കണ്ണടച്ചിട്ട് കാര്യമില്ല…….
അതേസമയം സിദ്ദിഖിന്റെ പ്രസ്താവനയ്‌ക്കെതിരെ കാഞ്ചനമാലയും രംഗത്തെത്തി.
വിമര്‍ശിക്കുന്നവര്‍ തോന്നിയത് എഴുതിക്കോട്ടെ. അവര്‍ക്ക് എന്തും എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് ഒരു വലിയ ശത്രുപക്ഷമുണ്ട്. ഒരു പക്ഷേ സിദ്ദിഖും ആ ശത്രുപക്ഷത്തിന്റെ ഭാഗത്തു പെട്ടുപോയതായിരിക്കാം. ഇവയ്‌ക്കൊന്നും തന്നെ കാഞ്ചനമാലയെ തളര്‍ത്താന്‍ കഴിയില്ല. എനിക്ക് കുറച്ച് തൊലിക്കട്ടി കൂടുതലാണ്. അതുകൊണ്ട് ഇവ എന്നെ ഒരു തരത്തിലും ബാധിക്കുന്നുമില്ല. വിമര്‍ശകര്‍ പലരുടെ കൂടെ പോകുന്നവരായിരിക്കാം. എന്നാല്‍ കാഞ്ചനമാല അങ്ങനെയല്ല. ഒരാളെ സ്‌നേഹിച്ചെങ്കില്‍ ജീവിതകാലം മുഴുവന്‍ അയാള്‍ക്കു വേണ്ടിയുള്ളതാണ്. ചാരിത്ര്യശുദ്ധിയുള്ളവളാണ്. കാഞ്ചനമാല പറഞ്ഞു.
…. ഞാന്‍ സ്‌നേഹിച്ചത് മൊയ്തീനെ മാത്രമാണ്. അതു മരണം വരെയും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. എന്നെ ആരും ദേവതയാക്കുകയൊന്നും വേണ്ട. ഞാന്‍ ഒരു പാവം സ്ത്രീയാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി എന്റെ ലോകത്ത് ഞാനിങ്ങനെ പോകുന്നു. എന്നെ വിശ്വസിച്ച് സഹായമഭ്യര്‍ഥിച്ച് എത്തുന്ന അനേകം പേരുണ്ട്. അവരുടെ കാര്യങ്ങള്‍ നോക്കാന്‍ മാത്രമേ ഇപ്പോള്‍ സമയമുള്ളു. കാര്യങ്ങള്‍ വ്യക്തമാകുമ്പോള്‍ വിമര്‍ശിച്ചവര്‍ ഒരു ദിവസം പശ്ചാത്തപിക്കും. എന്നെ വെറുതേ വിടുക. കാഞ്ചനമാല കൂട്ടിച്ചേര്‍ത്തു.
Discussion about this post